തൃക്കാക്കര മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സ് അപകടാവസ്ഥയില്‍
കാക്കനാട്: മേല്‍ക്കൂര അടര്‍ന്നു വീണുകൊണ്ടിരിക്കുന്ന തൃക്കാക്കര നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ് അപകടാവസ്ഥയില്‍. ജീവന്‍ പണയം വച്ചാണ് ഇവിടെ വ്യാപാരികള്‍ കഴിയുന്നത്. നഗരസഭ ഓഫിസ് സമുച്ചയത്തിന് സമീപമാണ് പതിനെട്ട് കടമുകളോട് കൂടിയ ഷോപ്പിങ് കോപ്ലക്‌സ് പ്രവര്‍ത്തിക്കുന്നത്. ഒറ്റ നിലകെട്ടിടത്തിന്റെ മേല്‍ക്കൂരയും തൂണുകളും ദ്രവിച്ച് അപകാവസ്ഥയിലാണ്. തൂണുകള്‍ പൊട്ടിപ്പൊളിഞ്ഞു ദ്രവിച്ച കമ്പികള്‍ പുറത്തുകണാം. മേല്‍ക്കൂരയിലും കമ്പികള്‍ ദ്രവിച്ച് സിമിന്റ് ഇളകി വീഴുകയാണ്. മേല്‍ക്കൂരയില്‍ നിന്ന് സിമിന്റ് കട്ടകള്‍ ദ്രവിച്ച് വീഴുന്നത്. തൂണുകളുടെ അടി ഭാഗം മുതല്‍ മുകള്‍ വരെ ദ്രവിച്ചിരിക്കുകയാണ്. തൂണുകള്‍ ബന്ധിപ്പിക്കുന്ന ബീമുകളും ദ്രവിച്ച് വിട്ടിരിക്കുകയാണ്. മഴക്കാലമായതോടെ കെട്ടിട അപകടത്തില്‍പ്പെടുമോയെന്ന ഭീതിയിലാണ് വ്യാപാരികള്‍.
അപകടാവസ്ഥയിലായതോടെ നാല് വര്‍ഷം മുമ്പ് മേല്‍ക്കുര ഷീറ്റ് മേഞ്ഞെങ്കിലും പരിഹാരമായില്ല. മൂന്നുപതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം നിര്‍മിച്ച ശേഷം മുകളിലേക്ക് നീട്ടി വെച്ചിരുന്ന കമ്പികളില്‍ കൂടി മഴവെള്ളം അരിച്ചിറങ്ങിയതോടെയാണ് കമ്പികള്‍ കാലക്രമേണ ദ്രവിച്ചത്. ഇതിനിടെ കെട്ടിടം ബലപ്പെടുത്തണമെന്ന് വ്യാപാരികളില്‍ നിന്ന് മുറവിളി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷീറ്റ് കൊണ്ട് നഗരസഭ മേല്‍ക്കൂര നിര്‍മിച്ചത്. എന്നാല്‍ കെട്ടിടത്തിന് മുകളില്‍ നീട്ടിയിട്ടിരുന്ന കമ്പിയില്‍ കൂടി മഴ വെള്ളം അരിച്ചിറങ്ങി കെട്ടിടം അപകാവസ്ഥയിലായി കഴിഞ്ഞിരുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മേല്‍ക്കൂരയില്‍ നഗരസഭയുടെ ഇലക്ട്രിക്കല്‍ ജോലികള്‍ കരാറെടുത്തയാളുടെ ഗോഡൗണാക്കിയിരിക്കുകയാണ്. ഭാരമേറിയ ഇലക്ട്രിക് ഉപകരണങ്ങളും ഇ മാലിന്യങ്ങളും മഴവെള്ളവും കൂടി നിറഞ്ഞതോടെ കെട്ടിടം ഗുരുതരമായ അപകടാവസ്ഥയിലായി.
രണ്ട് ശുചിമുറികളുണ്ടെങ്കിലും വെള്ളമില്ല. നഗരസഭ ഓഫിസ് കെട്ടിടത്തില്‍ നിന്നും ഷോപ്പിങ് കോംപ്ലക്‌സിലേക്കുള്ള പൈപ്പ്‌ലൈന്‍ വിച്ഛേദിച്ചിരിക്കുകയാണ്. കടുത്ത വേനലില്‍ നഗരസഭ ഓഫിസില്‍ കുടിവെള്ളം മുട്ടിയതോടെയാണ് ഷോപ്പിങ് കോംപ്ലക്‌സിലേക്കുള്ള പൈപ്പ് ലൈന്‍ നഗരസഭ അധികൃതര്‍ വിച്ഛേദിക്കുകയായിരുന്നു. ഷോപ്പിങ് സെന്ററിലെ സ്ത്രീകള്‍ ഉള്‍പ്പെടെ മറ്റ് മാര്‍ഗങ്ങളില്ലാതെ വിഷമാവസ്ഥയിലാണ്. വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ റദ്ദാക്കിയാണ് നഗരസഭ കുഴല്‍ കിണര്‍ സ്ഥാപിച്ച് വെള്ളത്തിന് സൗകര്യമുണ്ടാക്കിയത്. ഫലത്തില്‍ വാട്ടര്‍ അതോറിട്ടിയുടെയോ നഗരസഭയുടെയോ വെള്ളം ഇല്ലാത്തവസ്ഥയിലാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."