HOME
DETAILS

ജില്ലാസമ്മേളനം ഇന്ന് സമാപിക്കും; മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേരകത്തിച്ചതില്‍ വീഴ്ചപറ്റിയെന്ന് എസ്.എഫ്.ഐ

  
backup
June 10 2017 | 18:06 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%be

കൊച്ചി: മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിന്റെ  കസേര കത്തിച്ച സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. 43-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വി.എം ജുനൈദ് ആണ് പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
കസേര കത്തിച്ച സംഭവത്തില്‍ എസ്.എഫ്.ഐക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടയിലാണ് സംഭവത്തില്‍ തെറ്റുപറ്റിയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശനമുയരുന്നത്. സംഘടന വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നും മഹാരാജാസിലെ അരാഷ്ട്രീയ പ്രവണതകള്‍ക്ക് എസ്.എഫ്.ഐ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയാറാകണമെന്നും പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്നു.
സമ്മേളനത്തിന്റെ  ഭാഗമായി മുന്‍കാല നേതൃസംഗമവും നടത്തി. സംഗമത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.ആര്‍ മുരളി, എന്‍.സി മോഹനന്‍, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ.എസ് അരുണ്‍കുമാര്‍, പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ്, സൈമണ്‍ ബ്രിട്ടോ, വി.സലീം, പി.വി സലീം, പി.ബി രതീഷ്, എം.ബി ഷൈനി, എല്‍.ആദര്‍ശ്, ലിജോ ജോസ്, റ്റി.വി അനിത, പി. വാസുദേവന്‍, പി.റ്റി മനോജ്, സ്വാതി, എം.എം ഗീരിഷ് എന്നിവര്‍ പങ്കെടുത്തു.പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച സമാപന ദിവസമായ ഇന്ന്  തുടരും.
ഇന്ന്  രാവിലെ 11ന് 'മതനിരപേക്ഷത: ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ. കെ ജി പൗലോസ്, പി പി അമല്‍ എന്നിവര്‍ പങ്കെടുക്കും.  225 പ്രതിനിധികളും 51 ജില്ലാകമ്മിറ്റി അംഗങ്ങളും അഞ്ചു നിരീക്ഷകരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
നിലവിലത്തെ സെക്രട്ടറി പി. ജുനൈദിനെ ഒഴിവാക്കി പകരം ജില്ല പ്രസിഡന്റ് നിഖില്‍ ബാബുവിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തേക്കും. അങ്കമാലിയില്‍ നിന്നുള്ള പ്രതിനിധി സച്ചിന്‍ കുര്യാക്കോസായിരിക്കും പുതിയ ജില്ലാ പ്രസിഡന്റെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago