തിരുന്നാവായയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി
തിരൂര്‍: ഡങ്കിപ്പനിയും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പഞ്ചായത്തിന്റെ സഹകരണത്തോടെ രോഗപ്രതിരോധ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
തിരുന്നാവായയിലെ താഴെത്തറ, രാങ്ങാട്ടൂര്‍ മേഖലകളിലാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. തിരുന്നാവായയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്ക് ഡങ്കിപ്പനിയും സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ കൈക്കൊള്ളേണ്ട മുന്‍ കരുതല്‍ നടപടികളെക്കുറിച്ച് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചും ജനങ്ങളെ ബോധവല്‍ക്കരിച്ചുമാണ് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലുള്ളവര്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂവെന്നും മാലിന്യ സംസ്കരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുമാണ് നിര്‍ദേശം. കൊതുകുകള്‍ പെറ്റുപെരുകുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കാനും അതുവഴി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുമാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."