HOME
DETAILS

കാലവര്‍ഷം കനക്കും മുന്‍പ് ചമ്രവട്ടം റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നു

  
backup
June 10 2017 | 20:06 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%95%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa

പൊന്നാനി:  കാലവര്‍ഷം ശക്തമാക്കും മുമ്പേ ചമ്രവട്ടം റഗുലേറ്ററിന്റെ ഷട്ടറുകള്‍ അധികൃതര്‍ തുറന്നു. റഗുലേറ്ററിന്റെ 60 ഷട്ടറുകളാണ് ഇന്നലെ തുറന്നത് .
മഴക്കാലമായാല്‍ റഗുലേറ്ററുകളുടെ ഷട്ടറുകള്‍ തുറന്നിടണമെന്നുള്ളതുകൊണ്ടാണ് ഷട്ടറുകള്‍ തുറന്നതെന്നാണ് അധികൃതര്‍ പറയുന്നത് . ആവശ്യത്തിന് മഴ ലഭിച്ച് ജലസ്രോതസ്സുകള്‍ നിറയുന്നതിന് മുമ്പേ ഷട്ടറുകള്‍ തുറന്നത്  പ്രദേശവാസികള്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട് . കഴിഞ്ഞ രണ്ട് ദിവസമായി മഴ ശക്തമായതോടെയാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നത്. ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും തീരങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. നാല് മീറ്റര്‍ വരെ ഉയരത്തില്‍ വെള്ളം സംഭരിച്ച് നിര്‍ത്താന്‍ ചമ്രവട്ടം റഗുലേറ്ററിന് ശേഷിയുണ്ട് . കഴിഞ്ഞ ദിവസം ജലനിരപ്പ് 3 മിറ്റര്‍ ഉയരത്തിലെത്തിയപ്പോഴാണ് ഷട്ടറുകള്‍ തുറന്നത്.
വൈകുന്നേരത്തോടെ ജലനിരപ്പ് താഴുമെങ്കിലും കൂടുതല്‍ ഷട്ടറുകള്‍ തുറക്കുകയായിരുന്നു . മഴതുടങ്ങിയതോടെ തൂതപ്പുഴയില്‍ നിന്ന് വെള്ളം ഭാരതപ്പുഴയിലേക്കൊഴുകുന്നുണ്ടെന്നും വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറക്കുകയാണെങ്കില്‍ രണ്ട് ദിവസത്തിനകം ചമ്രവട്ടത്തെ മുഴുവന്‍ ഷട്ടറുകളും തുറക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത് .70 ഷട്ടറുകളാണ് ചമ്രവട്ടം റഗുലേറ്ററിനുള്ളത് . ഭാരതപ്പുഴ കുറ്റിപ്പുറം ഭാഗത്തൊന്നും ഇപ്പോഴും പരന്നൊഴുകാന്‍ തുടങ്ങിയിട്ടില്ലെന്നിരിക്കെ ധൃതിപിടിച്ച് ഷട്ടറുകള്‍ തുറന്ന അധികൃതരുടെ നടപടിയാണ് നാട്ടുകാര്‍ ചോദ്യം ചെയ്യുന്നത്. സംഭരണിശേഷിക്കനുസരിച്ച് വെള്ളം തടഞ്ഞു നിര്‍ത്താന്‍ റഗുലേറ്ററിന് കഴിയുന്നില്ലെന്ന് അധികൃതര്‍ സമ്മതിക്കുന്നു. നിലവില്‍ ചമ്രവട്ടം പദ്ധതി വെറും പാലമായി മാറിയ സ്ഥിതിയാണിപ്പോള്‍. റഗുലേറ്ററിന്റെ ഷട്ടറുകള്‍ക്ക് വ്യാപകമായ ചോര്‍ച്ച ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് പോലും വെള്ളം സംഭരിച്ച് നിര്‍ത്താന്‍ ചമ്രവട്ടം പദ്ധതിക്ക് കഴിഞ്ഞിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago