HOME
DETAILS

വരുന്നു, മാനസികരോഗികള്‍ക്ക് പുതിയ പുനരധിവാസ കേന്ദ്രം

  
backup
October 26, 2018 | 4:43 AM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

കോഴിക്കോട്: ജില്ലയില്‍ മാനസികരോഗികള്‍ക്ക് പുതിയ പുനരധിവാസ കേന്ദ്രം തുടങ്ങുന്നു. നഗരത്തിലെ അലഞ്ഞു തിരിയുന്നവരടക്കമുള്ളവരില്‍ മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്ക് കൂടി ഈ കേന്ദ്രം തുണയാകും. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം മാത്രമാണ് ഇപ്പോള്‍ നിലവിലുള്ള വിപുലമായ ചികിത്സാ കേന്ദ്രം.
ഇതിനകത്ത് പുനരധിവാസ കേന്ദ്രം ഉണ്ടെങ്കിലും അസുഖം മാറിയവരെ പുനരധിവസിക്കാന്‍ മതിയായ കേന്ദ്രങ്ങളില്ലാത്ത അവസ്ഥയാണ്. ഇതുമൂലം അസുഖം മാറിയാലും ആശുപത്രിയില്‍ തന്നെ തുടരേണ്ട ഗതികേടിലുമാണ് രോഗം മാറിയവര്‍. വിവിധ ജില്ലകളിലുള്ള നിരവധി പേരാണു രോഗം മാറിയിട്ടും ബന്ധുക്കള്‍ ഏറ്റെടുക്കാനാളില്ലാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇപ്പോഴും കഴിയുന്നത്. ഇത്തരക്കാര്‍ക്കും ഈ കേന്ദ്രം തുണയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
'ശ്രദ്ധാഭവന്‍' എന്നാണ് തുടങ്ങാന്‍ പോകുന്ന കേന്ദ്രത്തിനു പേരിട്ടിരിക്കുന്നത്. പുനരധിവാസ കേന്ദ്രം നിര്‍മിക്കുന്നതിനായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ ആറേക്കര്‍ ഭൂമിയില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടി കെട്ടിടസമുച്ചയം നിര്‍മിക്കാനാണു ലക്ഷ്യമിടുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ സൗകര്യങ്ങളാണ് ഒരുക്കുക. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍മാണ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  7 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  7 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  7 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  7 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  7 days ago