HOME
DETAILS

അഷ്ടമുടിക്കായലിലെ മാലിന്യം: സബ് ജഡ്ജ് സുധാകാന്ത് പൈ സ്ഥലപരിശോധന നടത്തി

  
backup
October 26, 2018 | 5:08 AM

%e0%b4%85%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8

കൊല്ലം: അഷ്ടമുടിക്കായലിലെ മാലിന്യം സംബന്ധിച്ച് കൊല്ലം ലീഗല്‍ സര്‍വിസസ് അതോരിറ്റിയില്‍ ലഭിച്ച ഹരജിയുടെ തുടര്‍ നടപടികളുടെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വിസസ് അതോരിറ്റി സെക്രട്ടറി സബ് ജഡ്ജ് സുധാകാന്ത് പൈ സ്ഥലപരിശോധന നടത്തി. കോര്‍പ്പറേഷനിലെ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരും ഹര്‍ജി കക്ഷികളായ അഡ്വ. ബോറിസ് പോള്‍, അഡ്വ. രാഹുല്‍ വി.ഐ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന് സമീപത്തെ കായല്‍ ഭാഗത്ത് അടിഞ്ഞുകൂടിയ മാലിന്യത്തിന്റെ അവസ്ഥ സബ് ജഡ്ജ് നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. മദ്യക്കുപ്പികളുടെ കൂമ്പാരമായിരുന്നു അവിടെ. ഗാര്‍ഹിക മാലിന്യങ്ങള്‍ കൂടാതെ കച്ചവട, വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യങ്ങളും നിക്ഷേപിക്കപ്പെട്ടിരുന്നു. വീടുകളിലെയും മറ്റും മനുഷ്യ മാലിന്യങ്ങള്‍ ഓവുകളിലൂടെ നേരിട്ട് കായലിലേക്ക് ഒഴുക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയതായി കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഡി.ടി.പി.സി, പി.ഡബ്ല്യു.ഡി, പൊലിസ്, കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോരിറ്റി, സ്റ്റേറ്റ് വെറ്റ്‌ലാന്‍ഡ് അതോരിറ്റി,
ഡയരക്ടറേറ്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് എന്നീ സ്ഥാപനങ്ങളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ ലീഗല്‍ സര്‍വിസസ് അതോരിറ്റി ഹരജി കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. മാലിന്യം ഉടനെ നീക്കം ചെയ്യാനും മേലില്‍ മാലിന്യം ശേഖരിക്കപ്പെടുന്നത് ഒഴിവാക്കാനും സാധ്യമായ നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് ജഡ്ജ് വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചു. കേസ് നവംബറില്‍ വീണ്ടും പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  4 days ago
No Image

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

latest
  •  4 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  4 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  4 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  5 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  5 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  5 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  5 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  5 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  5 days ago