HOME
DETAILS

തന്ത്രിമാരെപ്പോലെ കരാറുകാര്‍ സമരം ചെയ്ത് ജനങ്ങളെ ദ്രോഹിക്കരുത്: മന്ത്രി ജി. സുധാകരന്‍

  
backup
October 26, 2018 | 5:09 AM

%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b5%81

ചവറ: ശബരിമല തന്ത്രിയേയും പന്തളം രാജകൊട്ടാരത്തെയും വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. വെറ്റമുക്ക്-താമരക്കുളം റോഡിന്റെ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
തന്ത്രിമാര്‍ സമരം ചെയ്യുന്നത് പോലെ കരാറുകാര്‍ സമരം ചെയ്ത് ജനങ്ങളെ ദ്രോഹിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക കാലത്തും രാജാക്കന്‍മാണെന്ന് പറഞ്ഞ് ചിലര്‍ നടക്കുന്നുണ്ട്. അവര്‍ ഫ്യൂഡല്‍ ഭരണം തിരിച്ച് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. രാജവാഴ്ച ഇല്ലാതാക്കിയ കാര്യം ഇപ്പോഴും ചിലര്‍ക്കറിയല്ല.
തന്ത്രിയുടെ വാക്കുകളല്ല ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കുന്നതെന്നും നിയമം നടത്താന്‍ ഭരണകര്‍ത്താക്കള്‍ മുന്നിട്ടറങ്ങുമ്പോള്‍ അതിന് തടസവാദം ഉന്നയിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
പത്മനാഭ ക്ഷേത്രം മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ അധീനതയിലല്ലാത്തത്. ശബരിമല ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. രാജവാഴ്ച ഇല്ലാതായതോടെ കവനന്റിന് പ്രസക്തി ഇല്ലാതായി. ഇപ്പോഴും രാജാവാണന്ന് പറഞ്ഞ് നടക്കുന്നവര്‍ നിയമത്തെ അനുസരിക്കുന്നില്ല. നിയമം എല്ലാവര്‍ക്കും ബാധകമാണ്. അവിടെ മന്ത്രിയെന്നോ തന്ത്രിയെന്നോ വേര്‍തിരിവില്ല. സ്ത്രീകളുടെ കണ്ണുനീര്‍ വീഴ്ത്തുന്നവര്‍ക്ക് ഒരിക്കലും ഗുണം പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് അര്‍ജീന-ബ്രസീല്‍ അരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  9 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  9 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  9 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  9 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  9 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  9 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  9 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  9 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  9 days ago