റമദാന്‍; കര്‍മങ്ങള്‍ ചിട്ടപ്പെടുത്താനുള്ള കളരി
അല്ലാഹു അരുള്‍ ചെയ്തു ''നോമ്പ് എനിക്കുള്ളതാണ് ഞാനതിന് പ്രതിഫലം നല്‍കുക തന്നെ ചെയ്യും''. അല്ലാഹുവിന് വേണ്ടി മാത്രം നോമ്പനുഷ്ടിക്കണമെന്നും അതിന് തക്ക പ്രതിഫലം ലഭിക്കുമെന്നും സാരം. നോമ്പനുഷ്ടിക്കുന്നവന് വാഗ്ദാനം ചെയ്യപ്പെട്ട രണ്ടാമത്തെ സന്തോഷം സ്രഷ്ടാവിനെ നേരില്‍ കാണാന്‍ അവസരമുണ്ടാവുമെന്നതാണ്. നബി പറയുന്നു. ചില നോമ്പുകാര്‍ക്ക് വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും നേടാനാവുന്നില്ല. ചില നിസ്‌കാരക്കാര്‍ അധ്വാനക്ഷീണവും ഉറക്കമൊഴിഞ്ഞതുമല്ലാതെ മറ്റൊന്നും നേടുന്നുമില്ല. താബിഉകളില്‍ പ്രമുഖനായ ശഫിയ്യുല്‍ അസ്ബഹീ(റ) ഒരിക്കല്‍ മദീനാ പള്ളിയില്‍ പ്രവേശിച്ചു. ഒരു ചെറിയ ആള്‍കൂട്ടം ഇരിക്കുന്നു. എന്താണെന്നന്വേഷിച്ചപ്പോള്‍ അവര്‍ പ്രമുഖ സ്വഹാബി അബൂഹുറൈറ(റ)വില്‍ നിന്നും ഹദീസുകള്‍ ശ്രവിക്കുകയാണന്ന് അറിഞ്ഞു. ഞാനും അടുത്തേക്കിരുന്നു. അല്ലാഹുവാണേ! തിരുദൂതരുമായുള്ള ഇടപഴകലുകളില്‍ അങ്ങേക്ക് ലഭിച്ച ഏറ്റവും മഹത്തരമായ ഒരു വചനം എനിക്ക് പറഞ്ഞ് തന്നാലുമെന്ന് ശഫിയ്യുല്‍ അസ്ബഹീ(റ) പറഞ്ഞു. അബൂഹുറൈറ(റ) മറുപടിയായി നിങ്ങള്‍ അല്‍പ്പം മാറി ഇരിക്കൂ. ആളൊഴിഞ്ഞ് നാം ഒറ്റക്കാവുന്ന സമയത്ത് ഞാനതുപറയാമെന്ന് പറഞ്ഞു. ഞാന്‍ അവസരം കാത്തിരുന്നു. പതുക്കെ ഞാനടുത്ത് ചെന്നു. പൊടുന്നനെ അദ്ദേഹം എന്തോ ചിന്തിച്ച് ബോധരഹിതനായി. അല്‍പ്പസമയം കഴിഞ്ഞ് ഉണര്‍ന്ന് മുഖം തടവി. വീണ്ടും ഇതാവര്‍ത്തിച്ചു. കുറെ സമയങ്ങള്‍ക്ക് ശേഷം അബൂഹുറൈറ(റ) പറയാന്‍ തുടങ്ങി. തിരുനബി (സ) ഒരിക്കല്‍ എന്നോട് പറഞ്ഞു. അന്ത്യനാളില്‍ പടച്ചതമ്പുരാന്‍ സൃഷ്ടികള്‍ക്കിടയില്‍ വിധിപറയുന്ന നേരം, ആദ്യമായി ഒരു ഖുര്‍ആന്‍ പണ്ഡിതനെയും പിന്നീട് യോദ്ധാവിനേയും മൂന്നാമത് സമ്പന്നനേയും വിസ്തരിക്കുന്ന രംഗമുണ്ട്. പണ്ഡിതനോട് ചോദിക്കും..'നീ ഏറെ പഠിച്ച വിജ്ഞാനിയല്ലേ. നിന്റെ അറിവ് ഏങ്ങിനെ വിനിയോഗിച്ചു'. 'രാപകല്‍ അതുമായി കഴിഞ്ഞു റബ്ബേ!'യെന്നാവും അയാളുടെ മറുപടി. അന്നേരം അല്ലാഹു പറയും. 'കള്ളമാണ് നീ പറഞ്ഞത്'. മലക്കുകളും വിളിച്ച് പറയും. 'അവന്‍ പച്ചക്കള്ളം പറയുകയാണ്'. 'നീ പ്രവര്‍ത്തിച്ചത് അത്രയും പേരും പ്രശസ്തിയും നേടാനാണ്. ജനങ്ങള്‍ അത് നിനക്ക് തന്നല്ലോ, പോകൂ! ആ നരകത്തിലേക്ക്'.
തുടര്‍ന്ന് രണ്ടാമനെ വിളിക്കപ്പെടും. 'ഞാന്‍ ഔദാര്യമായി നല്‍കിയ സ്വത്ത് നീ എന്തു ചെയ്തു'.'തമ്പുരാനെ! കുടുംബ ബന്ധം ചേര്‍ത്തും ആവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്തും ഞാന്‍ അത് ചിലവഴിച്ചെന്ന് അയാര്‍ മറുപടി നല്‍കും. 'കള്ളമെന്ന് അല്ലാഹുവും മലക്കുകളും പറയും. 'ജനങ്ങള്‍ ഉദാരന്‍ എന്ന് പറയാനായി നീ ചില വിദ്യകള്‍ നടത്തി. അവരങ്ങനെ പുകഴ്ത്തുകയും ചെയ്തു. പോകൂ, ആ നരകത്തിലേക്കെന്ന് അല്ലാഹു പറയും. തുടര്‍ന്ന് മൂന്നാമനായ യോദ്ധവിനോട് ''യോദ്ധാവേ! എന്ത് ചെയ്തു നിങ്ങള്‍''. 'റബ്ബേ നിന്റെ വഴിയേ കൊല്ലപ്പെടുന്നത് വരെ പൊരുതിയെന്ന് അയാളുടെ മറുപടി. അപ്പോഴും കള്ളമെന്ന് അല്ലാഹുവും ഒപ്പം മലക്കുകളും പറയും. 'ജനങ്ങള്‍ക്കിടയില്‍ ധീരശൂര പോരാളി എന്ന പേരിനായി നീ പടവെട്ടി. അവര്‍ അങ്ങിനെ നിന്നെ പുകഴ്ത്തിയില്ലേ. പോകൂ ആ നരകത്തിലേക്കെന്ന് അല്ലാഹു യോദ്ധാവിനോടും പറയുമെന്ന് പറഞ്ഞ പ്രവാചകര്‍ തന്റെ ഇരു കരങ്ങളും എന്റെ മുട്ടുകാലില്‍ അടിച്ച് പറഞ്ഞു. 'ഏ അബൂഹുറൈറ, ഈ മൂന്ന് പേരെയാണ് അന്ത്യനാളില്‍ നരകം ആദ്യമായി വിഴുങ്ങുക'. നിഷ്‌കളങ്കമായ കര്‍മങ്ങള്‍ ചിട്ടപ്പെടുത്താന്‍ വിശുദ്ധ നോമ്പിനെക്കാള്‍ പര്യാപ്തമായ ഒരു കളരി വേറെയില്ല. സല്‍കര്‍മങ്ങളെ പേരിനും പ്രശസ്തിക്കും വിനിയോഗിക്കുന്ന പ്രവണത പൂര്‍ണമായും ഒഴിവാക്കണം. നാഥന്‍ തുണക്കട്ടെ ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."