HOME
DETAILS

എത്ര പറഞ്ഞാലും ക്രിമിനല്‍ പൊലിസ് നന്നാവില്ല

  
backup
September 04 2019 | 22:09 PM

kerala-police-practicing-criminal-way-in-questioning-771784-2

 

 

പൊലിസിനെ നന്നാക്കിയെടുക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആവുന്നത്ര ശ്രമിച്ചിട്ടും ഫലം കാണുന്നില്ല എന്നതാണ് വാസ്തവം. പൊലിസ് ഓഫിസേഴ്‌സ് സമ്മേളനങ്ങളിലും പാസിങ് ഔട്ട് പരേഡുകളിലും എന്നുവേണ്ട പൊലിസിനെ സംബന്ധിക്കുന്ന വേദികളിലെല്ലാം മൂന്നാംമുറ ഉപയോഗിക്കുന്നതിനെതിരേയും കസ്റ്റഡി മരണങ്ങള്‍ ഉണ്ടാകുന്നതിനെതിരേയും കര്‍ശനമായ മുന്നറിയിപ്പുകള്‍ മുഖ്യമന്ത്രി നല്‍കുന്നുണ്ടെങ്കിലും അതൊന്നും പ്രയോജനപ്പെടുന്നില്ല.
മോഷണ കുറ്റമാരോപിച്ച് ഒരു നിരപരാധിയെ 21 ദിവസം ജയിലിലിടുകയും കസ്റ്റഡിയില്‍ ക്രൂരമര്‍ദനം നടത്തുകയും ചെയ്ത രണ്ട് സി.ഐമാരെയാണ് കഴിഞ്ഞ ദിവസം സര്‍വിസില്‍നിന്നും സസ്‌പെന്റ് ചെയ്തത്. തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് കറപ്ഷന്‍ ബ്യൂറോയിലെ സി.ഐ ജി. അജിത് കുമാര്‍, കൊല്ലം പുത്തൂര്‍ സ്റ്റേഷനിലെ ടി. വിജയകുമാര്‍ എന്നിവരാണ് സസ്‌പെന്റ് ചെയ്യപ്പെട്ടവര്‍. കഴിഞ്ഞ ദിവസം നടന്ന കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്, പൊലിസിലെ മൂന്നാംമുറക്കെതിരേ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തി മുഖ്യമന്ത്രി നാവെടുക്കുംമുമ്പാണ് ഈ രണ്ട് സി.ഐ ഓഫിസര്‍മാരും താല്‍ക്കാലികമായിട്ടെങ്കിലും പുറത്തായിരിക്കുന്നത്.
തെറ്റു ചെയ്യുന്നവര്‍ ഉന്നതനായാല്‍ സംരക്ഷിക്കാന്‍ ആളുണ്ട് എന്ന തോന്നല്‍ വേണ്ടെന്നും തെറ്റുകാണിച്ചിട്ടുണ്ടെങ്കില്‍ ഒരുതരത്തിലുള്ള മൃദുസമീപനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പ്രതീക്ഷിക്കേണ്ടെന്നും ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തെ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രി സമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍കൊണ്ടൊന്നും പൊലിസിലെ ക്രിമിനലുകള്‍ അടങ്ങുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. അവര്‍ക്കെതിരേ നടപടിയെടുക്കേണ്ട പൊലിസ് ഉദ്യോഗസ്ഥര്‍ അനുഭാവപൂര്‍വമാണ് ഇത്തരം ക്രിമിനലുകളുടെ കുറ്റകൃത്യങ്ങളെ പരിഗണിക്കുന്നത്. അതിനാല്‍ പൊലിസിലെ മൂന്നാംമുറ പ്രയോഗിക്കുന്നവരും നിരപരാധികളെ ലോക്കപ്പിലിട്ട് മര്‍ദിക്കുന്നവരും ശിക്ഷിക്കപ്പെടുന്നില്ല. പൊലിസ് വകുപ്പില്‍ കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും വര്‍ധിച്ചുകൊണ്ടിരുന്ന ഒരു സാഹചര്യത്തിലാണ് രണ്ട് മാസം മുമ്പ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മൂന്നാംമുറ പ്രയോഗിക്കുന്ന പൊലിസുകാരുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ പൊലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഒരാഴ്ചക്കുള്ളില്‍ പട്ടിക തയ്യാറാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ മുഴുവന്‍ പൊലിസ് മേധാവികളും നല്‍കിയില്ലെന്നതാണ് വസ്തുത. പിന്നെയെങ്ങനെ നമ്മുടെ പൊലിസുകാര്‍ നന്നാവും.
എന്തുകൊണ്ടാണ് പൊലിസ് സേനക്ക് നാണക്കേട് ഉണ്ടാക്കുംവിധം ഒരു ചെറിയ ന്യൂനപക്ഷം നിരന്തരമായി ലോക്കപ്പ് മര്‍ദനങ്ങളും നിരപരാധികള്‍ക്കെതിരേ കള്ളക്കേസ് എടുക്കുന്നതും മൂന്നാംമുറ പ്രയോഗിക്കുന്നതും തുടരുന്നത്. ഇതിനെക്കുറിച്ച് പൊലിസില്‍ ഒരുപഠനം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ക്രിമിനല്‍ പശ്ചാതലമുള്ളവര്‍ പൊലിസില്‍ കടന്ന്കൂടുന്നത് ഒഴിവാക്കാന്‍ നടപടികള്‍ ഉണ്ടാകുന്നില്ല. പൊലിസില്‍ ചേരുംമുമ്പ് ശാന്തസ്വഭാവ പ്രകൃതക്കാരായ യുവാക്കള്‍ പൊലിസിലെ പരിശീലനം കഴിയുമ്പോള്‍ ക്രൂരന്‍മാരായി മാറുന്നുണ്ടെങ്കില്‍ പരിശീലനചട്ടം മാറ്റിയെഴുതേണ്ടതല്ലേ.കുറ്റം തെളിയിക്കാന്‍ ആധുനിക കാലത്ത് അതിനൂതനമായ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരുടെ മേല്‍ കൈക്കരുത്ത് കാണിക്കുവാന്‍ പൊലിസുകാരില്‍ ചിലരെ ഉത്സുകരാക്കുന്നുണ്ടെങ്കില്‍ അത് അവരുടെ മാനസികനിലയിലെ തകരാറ്‌കൊണ്ട് തന്നെയായിരിക്കണം. അതല്ലെങ്കില്‍ തനിക്ക് മുകളിലുള്ള ഓഫിസറുടെ ഉത്തരവ് അനുസരിക്കാന്‍ ബാധ്യസ്ഥനായത് കൊണ്ടായിരിക്കണം. കുടുങ്ങുമ്പോള്‍ ഉത്തരവ് നല്‍കിയ ഉന്നതോദ്യോഗസ്ഥര്‍ രക്ഷപ്പെടുകയും ചെയ്യും.
നെടുങ്കണ്ടം കസ്റ്റഡി മരണവും ശ്രീരാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകനെ കാര്‍ കയറ്റിക്കൊന്നതില്‍ പൊലിസ് കാണിച്ച യജമാന ഭക്തിയുമാണ് പൊലിസിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയെ നിര്‍ബന്ധിതമാക്കിയത്. ഇപ്പോഴിതാ രണ്ട് പൊലിസുകാര്‍ ഒരു നിരപരാധിക്കെതിരേ കള്ളക്കേസ് ഉണ്ടാക്കി ജയിലിലടച്ചതിന് സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുന്നു. നിരപരാധിയായ റജിന്‍ എന്ന യുവാവിനെയാണ് മോഷണ കുറ്റമാരോപിച്ച് കസ്റ്റഡിയില്‍ ക്രൂരമര്‍ദനങ്ങള്‍ക്കിരയാക്കിയത്. സര്‍ക്കാരിന്റെ കാരുണ്യപദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ നിര്‍ധനനാണ് റജിന്‍. കള്ളന്‍ എന്ന മുദ്രപതിഞ്ഞതോടെ തൊഴിലിടത്തില്‍നിന്നും യുവാവ് പുറത്തായി. നാട്ടിലും അപമാനിക്കപ്പെട്ടു. ഇതിലും വലിയ എന്ത് ദ്രോഹമാണ് ഒരു യുവാവിന്റെമേല്‍ ക്രിമിനല്‍ പൊലിസിന് ചെയ്യാനാവുക.
2013 മുതല്‍ 2018 വരെ 600 പേരാണ് പൊലിസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. 2015ല്‍ മാത്രം കസ്റ്റഡിയില്‍ 97 പേരാണ് മരണപ്പെട്ടത്. ഇതില്‍ 35 എണ്ണത്തില്‍ മാത്രമാണ് അന്വേഷണം നടന്നത്. 28 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ ഒരൊറ്റ പൊലിസുകാരനും കസ്റ്റഡി മരണത്തിന്റെ പേരിലോ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കിയതിന്റെ പേരിലോ ശിക്ഷിക്കപ്പെട്ടിട്ടില്ല.കസ്റ്റഡി മരണത്തിനെതിരേ ഒരുനിയമവും നിലവിലില്ല. കസ്റ്റഡി മരണങ്ങള്‍ തടയുന്നതിനാവശ്യമായ നിയമ നിര്‍മാണം നടത്തുന്നതിന് എന്താണ് തടസ്സമെന്ന് സുപ്രിംകോടതി 2016ല്‍ കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചതാണ്. കസ്റ്റഡി മരണം തടയുന്ന ബില്‍ 2010ല്‍ ലോക്‌സഭ പാസാക്കിയെങ്കിലും തുടര്‍ന്ന് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശുഷ്‌കാന്തി കാണിച്ചില്ല. കുറ്റവാളികളായ പൊലിസുകാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇവരൊന്നും ശിക്ഷിക്കപ്പെടുന്നില്ല.
മുഖ്യമന്ത്രി എത്രപറഞ്ഞാലും ചില പൊലിസുകാരുടെ ക്രിമിനല്‍ സ്വഭാവം മാറുമെന്ന് പ്രതീക്ഷിക്കാന്‍വയ്യ. അതിനുവേണ്ടത് നിയമ നിര്‍മാണമാണ്. കസ്റ്റഡി മരണങ്ങള്‍ക്കും നിരപരാധികളെ ലോക്കപ്പിലിട്ടു ചതയ്ക്കുന്നതിനും കാരണക്കാരായ പൊലിസുകാര്‍ക്കെതിരേ കടുത്തശിക്ഷ ഉറപ്പുവരുത്തുന്ന നിയമം ഉണ്ടാകുമ്പോള്‍ മാത്രമേ ലോക്കപ്പ് മുറികളിലെ കസ്റ്റഡി മരണങ്ങള്‍ക്ക് അറുതി ഉണ്ടാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago