IIM CAT2019: സെപ്റ്റംബര്‍ 18വരെ അപേക്ഷ സമര്‍പ്പിക്കാം
പരീക്ഷ നവംബര്‍ 24ന്, അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 18.
20 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റുകളിലേക്കുള്ള കോമണ്‍ അഡ്മിഷന് ടെസ്റ്റ് (കാറ്റ്) 2019 നവംബര്‍ 24ന് നടക്കും.iimcat.ac.in ല്‍ പരീക്ഷയുടെ വിശദവിവരങ്ങള്‍ ലഭ്യമാണ്.ഒക്ടോബര്‍ 23മുതല്‍ നവംബര്‍ 24വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 50ശതമാനത്തില്‍ കുറയാത്ത ബിരുദമാണ് അടിസ്ഥാന യോഗ്യത.എസ്.സി,എസ്.ടി,ഭിന്നശേഷിക്കാര്‍ക്ക് 45ശതമാനം മാര്‍ക്ക് മതി.
വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിങ് കോംപ്രിഹെഷന്.ഡേറ്റ ഇന്റപ്രട്ടേഷന് ആന്‍ഡ് ലോജിക്കല്‍ റീസണിങ്,ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിങ്ങനെ മൂന്ന് മേഖലകളില്‍ നിന്നാണ് ചോദ്യങ്ങള്‍.
പരീക്ഷാഫീസ്:എസ്.സി,എസ്.ടി,ഭിന്നശേഷിക്കാര്‍ക്ക് 950രൂപയും മറ്റുള്ളവര്‍ക്ക് 1900 രൂപയുമാണ് രജിസ്ട്രേഷന് ഫീസ്.ഐ.ഐ.എം പ്രവേശന മാനദണ്ഡങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."