ഹര്‍ത്താല്‍ നിരോധിക്കണം
പ്രതിഷേധസൂചകമായ ഒരു സമരമുറ എന്ന തലത്തില്‍നിന്നു മാറി ജനങ്ങളെ ആകെ ഭീതിയിലാഴ്ത്തി പൗരബോധം പോലുമില്ലാത്ത കുറേ ചെറുപ്പക്കാര്‍ നിയമം കൈയിലെടുത്ത് നടത്തുന്ന നീതിനിഷേധത്തിന്റെയും ഭീഷണിപ്പെടുത്തലിന്റെയും ആക്രമണത്തിന്റെ യും തലത്തിലേക്ക് മാറിയ ഹര്‍ത്താലുകള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പരിഷ്‌കൃതസമൂഹത്തിന് യോജ്യമല്ലാത്ത ഹര്‍ത്താലുകള്‍ കൊണ്ട് നാളിതുവരെ എന്തെങ്കിലും നേട്ടമുണ്ടായതായി കേട്ടിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവിനെയോ, ഓഫീസോ ആക്രമിക്കപ്പെട്ടാല്‍ ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാക്കുന്ന ഒരു ഹര്‍ത്താല്‍ നടത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമോ? മാത്രമല്ല, നിരപരാധികളായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ എന്തു യുക്തിയാണുള്ളത്.
നിശ്ചലാവസ്ഥ മൂലം നാനാമേഖലയിലുമുണ്ടാവുന്ന സാമ്പത്തിക നഷ്ടങ്ങളും പൊതുമുതല്‍ നശിപ്പിക്കുക വഴിയുള്ള നഷ്ടങ്ങളും ഒക്കെ സഹിക്കേണ്ടിവരിക ജനങ്ങള്‍ തന്നെയാണ്. നാടിനും, ജനങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നവരെന്ന് അവകാശപ്പെടുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പ്രയോജനരഹിതമായ ഹര്‍ത്താല്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആര്‍ജവം കാണിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."