HOME
DETAILS

വനം വകുപ്പ് ഉദ്യോഗസ്ഥനെതിരേ ഭീഷണി; കെ.വി വിജയദാസ് എം.എല്‍.എക്കെതിരേ കേസ്

  
backup
October 26 2018 | 09:10 AM

%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%a8-2

മണ്ണാര്‍ക്കാട്: വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ ഭീഷണി മുഴക്കിയ എം.എല്‍.എക്കെതിരെ കേസ്. കോങ്ങാട് എം.എല്‍.എ. കെ.വി വിജയദാസിനെതിരെയാണ് മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തത്. കൃത്യനിര്‍വഹണം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെ ഭീഷണി ഉയര്‍ത്തിയെന്നാരോപിച്ചാണ് കേസ്. കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തില്‍ പൂഞ്ചോല പാമ്പന്‍ തോട് മേഖലയില്‍ വനഭൂമി കയ്യേറിയെന്നാരോപിച്ച് കോളനി നിവാസികളെ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സജീവനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് എം.എല്‍.എക്കെതിരെ കേസ് രേഖപ്പെടുത്തിയത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണം എം.എല്‍.എ നിഷേധിച്ചു. പരാതിക്കാരന്‍ പുറത്ത് വിട്ട ശബ്ദരേഖ തന്റെതല്ലെന്നും സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും വിജയദാസ് എം.എല്‍.എ അറിയിച്ചു.
ഇതേ സമയം വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ ആദിവാസികളടങ്ങുന്ന കോളനി നിവാസികള്‍ രംഗത്തെത്തി. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ശംസുദ്ധീന്റെ നേതൃത്വത്തില്‍ നൂറോളം കോളനി നിവാസികളായ കര്‍ഷകരാണ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു പ്രകോപനവും കൂടാതെ കോളനികളിലുള്ള കുടിലുകളില്‍ അതിക്രമിച്ചു കടക്കുക്കുകയും, ഭീഷണിപ്പെടുത്തുകയും, കുടിയൊഴിയാന്‍ ആവശ്യപ്പെടുകയും ചെയ്ത വനം വകുപ്പിനെതിരെയാണ് കര്‍ഷകര്‍ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ടു വന്നിരിക്കുന്നത്. കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും ഭൂമി കയ്യേറിയെന്ന് ആരോപിച്ചു കാര്‍ഷിക വിളകള്‍ വെട്ടി നശിപ്പിച്ചെന്നും, കുടിവെള്ള സ്രോതസ്സ് ഇല്ലാതാക്കിയെന്നും ഇവര്‍ പറയുന്നു. കൈവശമുള്ള ഭൂമിയുടെ രേഖകള്‍ വിശ്വസനീയമല്ലെന്നു വാദിക്കുന്ന വനം വകുപ്പിന്റെ യുക്തി മനസിലാവുന്നില്ലെന്നും, വ്യക്തമായ രേഖകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ഇവര്‍ ചൂണ്ടികാട്ടി.
കര്‍ഷകരെ കണ്ണീര്‍ കുടിപ്പിക്കുന്നവര്‍ കൊലപാതകികള്‍ക്കു തുല്യമാണെന്ന് പ്രസിഡന്റ് ശംസുദ്ദീന്‍ ആരോപിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളകള്‍ വെട്ടി നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്തപക്ഷം നിയമ നടപടിക്ക് ഒരുങ്ങുമെന്നും കര്‍ഷകര്‍ അറിയിച്ചു. ഇനിയും ഇത്തരം നടപടികളുമായി ഉപജീവന മാര്‍ഗമായ കൃഷി നശിപ്പിക്കാന്‍ ഒരുങ്ങിയാല്‍ കണ്ടു നില്‍ക്കാനാവില്ലെന്നും ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും, ഇതിനായി കക്ഷി രാഷ്ടീയ ഭേദമന്യേ ഒന്നിക്കുമെന്നും ഇവര്‍ പറയുന്നു.
എം.എല്‍.എക്കെതിരെ ഉയര്‍ന്ന വന്ന ആരോപണത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ പൊതുജനങ്ങളുടെ വികാരമാണ് വിജയദാസ് എം.എല്‍.എ പ്രകടിപ്പിച്ചിട്ടുണ്ടാവുക എന്നും, ശ്രദ്ധ തിരിച്ചുവിടാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നതായും കോളനി നിവാസികള്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ശംസുദ്ദീന്‍, പി. മണികണ്ഠന്‍, എം.എസ് സാബു, ബേബി ചെറുകര, കോളനി മൂപ്പന്‍ കുട്ടന്‍, തങ്കമ്മ സംബന്ധിച്ചു.

 

കെ.വി വിജയദാസ് എം.എല്‍.എയെ അയോഗ്യനാക്കണം: യൂത്ത് ലീഗ്


പാലക്കാട്: ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനു നേരെ വധ ഭീഷണിപ്പെടുത്തി നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസിനെഅയോഗ്യനാക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ സാജിത്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
നിയമ സാമാജികന്‍ എന്ന പദവിയിലിരുന്ന് ഭരണഘടനയെ വെല്ലുവിളിച്ച് ഒരു സര്‍ക്കാര്‍ ജീവനക്കാരനെ ഭീഷണിപ്പെടുത്തുക വഴി എം.എല്‍.എ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന് എം.എല്‍.എ യായി തുടരാന്‍ അവകാശമില്ലന്നും അവര്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
തന്നെ ഭീഷണിപ്പെടുത്തിയെന്നുവനം വകുപ്പ് ഉദ്യേഗസ്ഥന്‍ തെളിവു സഹിതം പരാതി നല്‍കിയിട്ടും കൃത്യ നിര്‍വഹണം തടസപ്പെടുുത്തിയ കുറ്റത്തിനു മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കാാലു തല്ലിയൊടിക്കുമെന്നും 'ശരി ' യാക്കുമെന്നും ഭീഷണിപ്പെടുത്തുന്ന ശബ്ദ രേഖ പരാതിക്കൊപ്പം നല്‍കീട്ടുണ്ട്. പാര്‍ട്ടിയുടെ പാരമ്പര്യവും മുന്‍പ് നടത്തിയ അക്രമങ്ങളും ഏറ്റു പറയുന്ന വിജയദാസ് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാലു തല്ലിയൊടിച്ചതായി പറയുന്നത് അന്വേഷിക്കണം. കാഞ്ഞിരപ്പുഴ പൂഞ്ചോലയിലെ വനഭൂമി കൈയേറ്റം ഒഴിപ്പിച്ചുവെന്നതാണ് ഉദ്യോഗസ്ഥനെതിരെ എം.എല്‍.എ ക്കുള്ള പരാതി.
രാജ്യത്തിന്റെ ഭരണഘടനയും നിയമ വ്യവസ്ഥകളും നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു ജന പ്രതിനിധിയുടെ സത്യപ്രതിജ്ഞാ ലംഘനം പരസ്യമായ സാഹചര്യത്തില്‍ നിയമസഭാ അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കാന്‍ സ്പീക്കര്‍ തയ്യാറാകണമെന്നും കഴിഞ്ഞ കാലങ്ങളില്‍ നടത്തിയതായി പറയുന്ന അക്രമങ്ങളും ഇപ്പോഴത്തെ ഭീഷണിയും ഉദ്യോഗസ്ഥന്റെ പരാതിയും പരിഗണിച്ച് അദ്ദേഹത്തെ അറസ്റ്റു ചെയ്യണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago