വിദ്യാലയങ്ങളില്‍ ഹരിത നയം നടപ്പിലാക്കാന്‍ കര്‍ശന നിര്‍ദേശം
നാദാപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഹരിത നയം കര്‍ശനമായി പാലിക്കണമെന്നന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു.
പ്രകൃതി സൗഹൃദ വിദ്യാലയ പരിസരം സൃഷ്ടിക്കുക. ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കുക, മഴക്കുഴി നിര്‍മിക്കുക, വൃക്ഷത്തൈകള്‍ നടുക, കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിക്കുക, ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുക, വിദ്യാലയവും പരിസരവും മാലിന്യമുക്തവും പ്ലാസ്റ്റിക് രഹിതവും ഹരിതാഭവവും ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, മയക്കുമരുന്ന്-പുകയില ഉല്പന്നങ്ങള് വിദ്യാലയ പരിസരത്ത് വില്‍ക്കുന്നില്ലായെന്ന് സ്കൂള്‍ ജാഗ്രതാ സമിതി ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."