ബ്രിട്ടിഷ് പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഹൈക്കോടതി ശരിവച്ചു
ലണ്ടന്‍: ബ്രെക്സിറ്റ് കാലാവധി നീട്ടുന്നതിനെ പിന്തുണക്കുന്നതിനേക്കാള്‍ നല്ലത് കുഴിയില്‍ ചാടി മരിക്കുന്നതാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എന്നാല്‍, അത്തരമൊരു സാഹചര്യം വന്നാല്‍ രാജിവെക്കുമോ എന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയില്ല.
ഒരു പൊലിസ് പരിശീലന കോളേജില്‍ വച്ചാണ് ജോണ്സണ് മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചത്. തന്റെ രാഷ്ട്രീയ എതിരാളികള്‍ ജനത്തെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ജോണ്സണ് കുറ്റപ്പെടുത്തി.
അതിനിടെ പാര്‍ലമെന്റ് പിരിച്ചുവിട്ട ബോറിസ് ജോണ്‍സന്റെ നടപടി ഹൈക്കോടതി ശരിവച്ചു. ബിസിനസുകാരി ഗിന മില്ലറാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത് അധികാര ദുര്വിനിയോഗമാണെന്നാരോപിച്ച് കോടതിയെ സമീപിച്ചത്. ഹരജി തള്ളിയ ഹൈക്കോടതി ഗിനയ്ക്ക് സുപ്രിം കോടതിയെ സമീപിക്കാവുന്നതാണെന്ന് അറിയിച്ചു.
ഓഗസ്റ്റ് 28നാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."