കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിലയില്ല; അവശ്യ സാധനങ്ങള്‍ക്ക് തീവില
സുല്‍ത്താന്‍ ബത്തേരി: രാസവളത്തിന്റെ വില കുത്തനെ ഉയര്‍ന്നതും രാസവളങ്ങള്‍ക്ക് വിപണിയില്‍ ക്ഷാമം നേരിടുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പൊട്ടാഷിനാണ് വില കുതിച്ചുയര്‍ന്നത്.
ഒരുമാസം മുമ്പ് 50 കിലോയുടെ ഒരു ചാക്ക് പൊട്ടാഷിന് 700 രൂപയായിരുന്നത് ഇപ്പോള്‍ വിപണിവില 950 രൂപയാണ്. 250 രൂപയാണ് ഒരു മാസം കൊണ്ട് വര്‍ധിച്ചത്. ഇതിനുപുറമെ പൊട്ടാഷ് അടങ്ങിയ വളങ്ങള്‍ക്കും വില കുത്തനെ കൂടിയിട്ടുണ്ട്.
പതിനട്ടേ പതിനെട്ടിന് ഒരു മാസം കൊണ്ട് വര്‍ധിച്ചത് 140 രൂപയാണ്. 1050 രൂപായായിരുന്നത് ഇപ്പോള്‍ വില 1190 രൂപാണ്. പതിനാറേപതിനാറേപതിനാറിന് 50 രൂപവര്‍ധിച്ച് 940 രൂപയായിരുന്നത് 990 രൂപയായി.
പത്തേ ഇരുപത്തിയാറിന് നിലവില്‍ വില 1165 ആണ്. എന്നാല്‍ ഇതിലും പൊട്ടാഷ് ചേര്‍ത്താണ് ഉല്‍പാദനം. അതിനാല്‍ പുതിയ ലോഡ് എത്തുമ്പോള്‍ വില വര്‍ധിക്കുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ചാക്കിന് 200 രൂപയുടെ വര്‍ധനവുണ്ടാവുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യംകുറഞ്ഞതാണ് വില കൂടാന്‍ കാരണമായി പറയുന്നത്. വിലവര്‍ധനവിന് പുറമെ വിപണിയില്‍ ഇപ്പോള്‍ പൊട്ടാഷിന് കടുത്ത ക്ഷാമമാണ് ആനുഭവപെടുന്നത്. രാസവളങ്ങളുടെ വിലവര്‍ധനവും ക്ഷാമവും കാര്‍ഷിക ഉല്‍പാനത്തെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞതായാണ് കര്‍ഷിക മേഖലയിലുള്ളവര്‍ പറയുന്നത്. ക്ഷാമത്തിന് കാരണം കമ്പനികള്‍ വളം പിടിച്ചുവെക്കുന്നതുകൊണ്ടാണന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വാഴ,നെല്ല് ,കാപ്പി,കവുങ്ങ് തുടങ്ങിയ വിളകള്‍ക്ക് ഈ സമയത്താണ് പൊട്ടാഷ് അടങ്ങിയ വളമാണ് ഉപയോഗിക്കേണ്ടത്.
എന്നാല്‍ വളത്തിന്റെ ലഭ്യതക്കുറവും വിലക്കൂടുതലും കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. വന്‍പ്രളയം കഴിഞ്ഞ് അവശേഷിക്കുന്ന കൃഷിചെയ്തു ജീവിക്കാനുള്ള പ്രതീക്ഷയുമാണ് ഇതോടെ ഇല്ലാതാവുന്നത്.
കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില ഇല്ലാത്തതും എന്നാല്‍ വിപണിയില്‍ കര്‍ഷകര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയുമാണ്. ഇതിനുപരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."