ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിയ കേസ്: അഞ്ചു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും പിഴയും
ചാവക്കാട്: ആര്‍.എസ.്എസ് പ്രവര്‍ത്തകനെ വെട്ടിയ കേസിലെ പ്രതികളായ അഞ്ചു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. കാണിപ്പയ്യൂര്‍ ആനായ്ക്കല്‍ സ്വദേശിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ പുല്ലാനിപറമ്പത്ത് വിവാസ് (30)നെ അക്രമിച്ച കേസിലെ പ്രതികളും സി.പി.എം പ്രവര്‍ത്തകരുമായ ആനായ്ക്കല്‍ സ്വദേശികളായ ചൂണ്ടപുരയ്ക്കല്‍ മഹേഷ് ( മഗേഷ് 30), കൊട്ടരപ്പാട്ട് സഗീഷ് (26), ചൂണ്ടപുരക്കല്‍ അതുല്‍ (20) ,ചീരോത്ത് സുര്‍ജിത്ത് (22) ,ചൂണ്ടപുരക്കല്‍ നന്ദു (23) എന്നിവരെയാണ് രണ്ടു വര്‍ഷം വീതം കഠിന തടവിനും 24,500 രൂപാവീതം പിഴയടക്കാനും വിധിച്ചുകൊണ്ട് ചാവക്കാട് സബ്ജഡ്ജി കെ.എന്‍ ഹരികുമാര്‍ വിധി പുറപ്പെടുവിച്ചത്. 2014 നവംബര്‍ രണ്ടാം തിയതി രാത്രി ഏഴിന് ആനായ്ക്കല്‍ സെന്ററില്‍വെച്ചാണ് അക്രമം അരങ്ങേറിയത്.
സി.പി.എമ്മിന്റെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ആന്‍ഡ് റെഡ് ക്ലബും ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘസേന ക്ലബും തമ്മിലുള്ള നിരന്തരമായ തര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത് . വാളുകള്‍
അടക്കമുള്ള ആയുധങ്ങളുമാണ് പ്രതികള്‍ അക്രമണം നടത്തിയത്. കുന്നംകുളം പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയിരുന്നു. കുന്നംകുളം സി.ഐ വി.എ ക്യഷ്ണദാസാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."