സി.പി.എം പ്രവര്‍ത്തകനെ വീടുവളഞ്ഞ് പൊലിസ് അറസ്റ്റ് ചെയ്തതായി പരാതി
തൊടുപുഴ :ഹെല്‍മറ്റില്ലാതെ ബൈക്കില്‍ സഞ്ചരിച്ചതിനെടുത്ത പെറ്റിക്കേസിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലിസ് അറസ്റ്റ് ചെയ്‌തെന്ന് പരാതി. ഉടുമ്പന്നൂര്‍ അമയപ്ര ബലിപ്പാറ ജോസഫിന്റെ മകന്‍ ഷൈബുവിനെ (37) ആണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കുളമാവ് എസ്‌ഐ ജയശ്രീയുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം ബലമായി പിടിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്.
സി.പി.എം അമയപ്ര ബ്രാഞ്ച് അംഗമാണ് ഷൈബു. രാത്രിയില്‍ വീട്ടിലെത്തി ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തത് എന്തിനെന്ന് ചോദിച്ച ഷൈബുവിന്റെ ഭാര്യ രമ്യയോട് പൊലിസ് മോശമായി പെരുമാറിയതായും ആക്ഷേപമുണ്ട്. നാല് മാസം മുമ്പ് കുളമാവിലൂടെ ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് ഷൈബുവിനെതിരെ പൊലിസ് പെറ്റിക്കേസ് എടുത്തിരുന്നു. പഈ പെറ്റി കേസിന്റെ പേരിലാണ് ഭീകരത കാട്ടിയത്. പിന്നീട് പാര്‍ട്ടി ജില്ലാ നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇന്നലെ 11ഓടെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.കുളമാവ് സബ് ഇന്‍സ്‌പെക്ടറുടെ നടപടിക്കെതിരേ ഷൈബുവിന്റെ ഭാര്യ മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പൊലിസ് നടപടിയില്‍ സി.പി.എം ഉടുമ്പന്നൂര്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."