നടുവൊടിച്ച് മുണ്ടൂര്‍- ചെര്‍പ്പുളശേരി സംസ്ഥാനപാത
ശ്രീകൃഷ്ണപുരം: യാത്രക്കാര്‍ക്ക് തീരാദുരിതം സമ്മാനിച് മുണ്ടൂര്‍- ചെര്‍പ്പുളശേരി സംസ്ഥാനപാത. കോങ്ങാട് സീഡ് ഫാം മുതല്‍ മംഗലാംകുന്ന് വരെയുള്ള പാതയാണ് പൂര്‍ണമായും തകര്‍ന്നു കിടക്കുന്നത്. കുഴിയും ഗര്ത്തങ്ങളുമായി റോഡ് രൂപാന്തരം പ്രാപിച്ചിട്ട് മാസങ്ങളായി. ലക്ഷ്യസ്ഥാനത്തു എത്താന്‍ ചെറിയ സമയം വേണ്ടിടത്ത് മണിക്കുറുകളാണ് വേണ്ടിവരുന്നത്. യാത്ര ദുര്‍ഘടം ആയതിനാല്‍ ബസ് സര്‍വിസുകള്‍ ഈ റൂട്ടില്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ പൊതുമരാമത്തുവകുപ്പ് അധികൃതര്‍ റോഡിന്റെ അറ്റകുറ്റപണികള്‍ പെട്ടെന്ന് തുടങ്ങും എന്ന് ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്കിയതിനാല് ബസ് പണിമുടക്ക് പിന്‍വലിച്ചു.
ഇതുവരെയും റോഡിന്റെ നവീകരണം തുടങ്ങിയിട്ടില്ല. ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി പൊതുമരാമത്തുവകുപ്പ് അധികൃതരെ നവീകരണം വൈകിയതിനാല്‍ പരസ്യമായി ശാസിച്ചിരുന്നു. ഒരാഴ്ച്ചകൊണ്ട് റബറൈസ്ഡ് പണികള്‍ ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും രണ്ടു മാസം പിന്നിട്ടിട്ടും കുഴികള്‍ അടക്കുന്ന പ്രവൃത്തികള്‍ പോലും തുടങ്ങിയിട്ടില്ല. റോഡ് നവീകരണ പ്രവര്‍ത്തികള്‍ ഇനിയും ആരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ബസ് ഉടമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."