HOME
DETAILS
MAL
ജില്ലയില്‍ പുതുതായി പതിനഞ്ച് എസ്.ഐമാര്‍
backup
June 12 2017 | 02:06 AM
നാദാപുരം: ജില്ലയില്‍ പുതുതായിപതിനഞ്ചു സബ് ഇന്‍സ്പെക്ടര്‍ മാര്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. 2007 ലെ പിഎസ്സി വിജ്ഞാപനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചു പേരാണ് തൃശൂര്‍ പൊലിസ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി ഇന്നലെ പുറത്തിറങ്ങിയത്.
2016 മെയിലാണ് ഇവര്‍ക്കുള്ള പരിശീലനം ആരംഭിച്ചത് .നാല് മാസത്തെ പ്രത്യേക ട്രെയിനിങ്ങിനു ശേഷം ജില്ലക്ക് പുറത്തുള്ള സ്റ്റേഷനുകളില്‍ ഇവര്‍ക്ക് പ്രോബേഷനല് എസ് .ഐമാരായി ചുമതലകള്‍ നല്‍കും.
കഴിഞ്ഞ ദിവസം നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യ മന്ത്രി പിണറായി വിജയന്പങ്കെടുത്തു. ഡി.ജി.പി ടി.പി സെന്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."