HOME
DETAILS

അനധികൃത പാര്‍ക്കിങും ശബ്ദ മലിനീകരണവും നിയന്ത്രിക്കണമെന്ന് വ്യാപാരികള്‍

  
backup
October 28, 2018 | 4:03 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%81%e0%b4%82-%e0%b4%b6%e0%b4%ac%e0%b5%8d

ഓമശ്ശേരി: ഓമശ്ശേരി അങ്ങാടിയിലെ അനധികൃത പാര്‍ക്കിങും തെരുവ് കച്ചവടങ്ങളും ശബ്ദ മലിനീകരണവും നിയന്ത്രിക്കണമെന്ന് വ്യാപാരികള്‍. ഇത് സംബന്ധിച്ച് താമശ്ശേരി ഡിവൈ.എസ്.പി, കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ, കൊടുവള്ളി സി.ഐ, കൊടുവള്ളി എസ്.ഐ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി ഓമശ്ശേരി യൂനിറ്റ് കമ്മിറ്റി നിവേദനം നല്‍കി. ഓമശ്ശേരി അങ്ങാടിയും പരിസരവും ബസ് സ്റ്റാന്റും ഗുഡ്‌സ് വണ്ടി കച്ചവടക്കാരും ഉന്തുവണ്ടിക്കാരും കൈയ്യടക്കിയ നിലയിലാണ്. ഭീമമായ അഡ്വാന്‍സും വാടകയും മറ്റ് നിയമാനുസൃതമായ രേഖകളും നല്‍കി കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് ഇത് തിരിച്ചടിയാണ്. കൂടാതെ അങ്ങാടിയിലെ മുക്കം റോഡിലേയും തിരുവമ്പാടി റോഡിലേയും കടകള്‍ക്ക് മുമ്പില്‍ ടൂ വീലര്‍ വാഹനങ്ങളും കാറുകളും അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് റോഡുകള്‍ ബ്ലോക്ക് ആവുന്നതിനും ഉപഭോക്താക്കള്‍ക്ക് കടകളില്‍ കയറുന്നതിനും കാല്‍നട യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. ബസ് സ്റ്റാന്റില്‍ മിക്ക ദിവസങ്ങളിലും രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക സംഘടനകളുടെ പൊതുയോഗങ്ങള്‍ നടക്കുന്നതും പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. ചെറിയ സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിന് പകരം 5000 മുതല്‍ 10000 വാട്‌സ് വരെയുള്ള സ്പീക്കറുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന ശബ്ദമലിനീകരണം വളരെയേറെ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. യൂനിറ്റ് പ്രസിഡന്റ് എ.കെ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.പി അഷ്‌റഫ്, ട്രഷറര്‍ വേലായുധന്‍, വൈസ് പ്രസിഡന്റ് വി.വി ഹുസൈന്‍, സെക്രട്ടറി പി.കെ സലിം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി; ഇരിട്ടിയില്‍ കാക്കകളില്‍ രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

ഡല്‍ഹി-എന്‍സിആറില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു; വിമാന- ട്രെയിന്‍ സര്‍വിസുകള്‍ വൈകി

National
  •  a day ago
No Image

കണ്ണൂരോ, തൃശൂരോ? ആര് സ്വർണക്കപ്പടിക്കും? എട്ട് ഇനങ്ങള്‍ നിര്‍ണായകം

Kerala
  •  a day ago
No Image

കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി; പെണ്‍കുട്ടിയുടെ നില ഗുരുതരം, അന്വേഷണം ഊര്‍ജിതം

Kerala
  •  a day ago
No Image

ദുരിതകാലമേ വിട, കലയുടെ കരുത്തുണ്ട് ഞങ്ങൾക്ക്... ചൂരല്‍മലയിലെ കുട്ടികള്‍ക്ക് വഞ്ചിപ്പാട്ടിൽ എ ഗ്രേഡ്, മന്ത്രിയുടെ അഭിനന്ദനം

Kerala
  •  a day ago
No Image

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

Kerala
  •  a day ago
No Image

റെയിൽ വൺ ആപ്പിൽ ഡിസ്കൗണ്ട് ടിക്കറ്റ്; ഓഫർ നീട്ടി

Kerala
  •  a day ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

Kerala
  •  a day ago
No Image

മസ്കത്ത് സുന്നി സെന്ററിനു പുതിയ ഭാരവാഹികൾ: അൻവർ ഹാജി പ്രസിഡന്റ്, ഷാജുദ്ദീൻ ബഷീർ ഹാജി ജനറൽ സെക്രട്ടറി, അബ്ബാസ് ഫൈസി ട്രഷറർ

oman
  •  a day ago
No Image

സംസ്ഥാനത്ത് സിവിൽ സർവിസ് ഉദ്യോഗസ്ഥ ക്ഷാമം; 135 പേരുടെ കുറവ്

Kerala
  •  a day ago