HOME
DETAILS
MAL
പേരില്‍ റോഡ്; കാണാന്‍ പക്ഷേ, ചളിക്കുളം!
backup
June 12 2017 | 04:06 AM
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ മൂന്നാം വാര്‍ഡിലെ കാവുംപടി-പള്ളിക്കല്‍ പാറ റോഡ് ചളിക്കുളം. മാസങ്ങല്‍ക്കു മുന്‍പു പഞ്ചായത്തില്‍നിന്നു ഫണ്ട് അനുവദിച്ചിട്ടും അധികൃതരുടെ അനാസ്ഥ മൂലം റോഡ് പ്രവൃത്തി തുടങ്ങിയതു മഴക്കാലത്താണ്. തുടര്‍ന്നാണ് ഇതു ചളിക്കുളമായി മാറിയത്.
റോഡ് പഞ്ചായത്ത് ഏറ്റെടുത്തു പത്തു വര്‍ഷത്തിനു ശേഷം പ്രദേശവാസികളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് പ്രവൃത്തിക്കായി മാസങ്ങള്‍ക്കു മുന്‍പു ഫണ്ട് അനുവദിച്ചത്. റോഡില്‍ മണ്ണിട്ട് ഉയര്‍ത്തുന്നതിന് അരികു കെട്ടി ഉയര്‍ത്തിയതോടെ മഴ വെള്ളം റോഡില്‍ കെട്ടിനിന്നു കാല്നടയാത്രക്കാര്ക്കുനടക്കാന് പോലും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നു പ്രദേശവാസികള്‍ പറയുന്നു.
റോഡ് പ്രവൃത്തിക്കാവശ്യമായ സാമഗ്രികള്‍ എത്തിക്കാതെ പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിവച്ച നിലയിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."