HOME
DETAILS
MAL
ഓണക്കാലത്ത് പുതുക്കിയ വാഹന പിഴയില്ല: കര്‍ശന വാഹന പരിശോധന വേണ്ടെന്നും സര്‍ക്കാര്‍
backup
September 09 2019 | 11:09 AM
പുതിയ മോട്ടോര്‍ വാഹന നിയമ പ്രകാരം പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. നിയമം നടപ്പിലാക്കാന്‍ പ്രായോഗികമായ പ്രയാസങ്ങളുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാന്, ബംഗാള്‍ സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കിയില്ല. കേരളം നിയമം നടപ്പിലാക്കിയത് വിമര്‍ശത്തിനിടയാക്കി. ഈ സാഹചര്യത്തിലാണ് സി.പി.എം, സര്‍ക്കാരിനോട് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കഴിയുമോ എന്ന നിയമവശം പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. നിയമം നടപ്പിലാക്കാത്ത സംസ്ഥാനങ്ങള്‍ ഇറക്കിയ ഉത്തരവുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."