HOME
DETAILS
MAL
കസേരയില്‍ മലവിസര്‍ജനം നടത്തിയതിനു കുഞ്ഞിനെ കക്കൂസില്‍ പൂട്ടിയിട്ടതായി പരാതി
backup
August 03 2016 | 19:08 PM
നീലേശ്വരം: അങ്കണവാടിയിലെ കസേരയില്‍ മലവിസര്‍ജനം നടത്തിയതിനു നാലുവയസുകാരനെ കക്കൂസില്‍ പൂട്ടിയിട്ടതായി പരാതി. നീലേശ്വരം പാലായി നമ്പാലത്ത് ഹൗസിലെ കെ.കെ പ്രദീപനാണു നീലേശ്വരം പൊലിസ്, ഐ.സി.ഡി.എസ് ഓഫിസര്‍ എന്നിവര്‍ക്കു പരാതി നല്‍കിയത്.
നഗരസഭയില്‍ പാലായിയിലെ 77 -ാം നമ്പര്‍ അങ്കണവാടിയിലാണു സംഭവം.
അങ്കണവാടി വര്‍ക്കര്‍ മണിക്കൂറുകളോളം കക്കൂസില്‍ പൂട്ടിയിട്ടുവെന്നു പരാതിയില്‍ പറയുന്നു. വിവരം അറിഞ്ഞു അങ്കണവാടിയിലെത്തിയാണു മകന് കൃപാലിനെ മോചിപ്പിച്ചതെന്നും പരാതിയിലുണ്ട്. എന്നാല്‍ പരാതിയില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആരും മുതിര്‍ന്നില്ലെന്നും പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചു കേസ് ഒതുക്കാനാണു ശ്രമമെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."