ലഹരി ഉപയോഗം; വ്യാജ പ്രചാരണത്തിനെതിരേ നടപടി
വള്ളുവമ്പ്രം: സ്കൂളില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന സോഷ്യല്‍ മീഡിയിലെ വ്യാജ പ്രചാരണത്തിനെതിരേ നടപടിക്കൊരുങ്ങി സ്കൂള്‍ അധികൃതര്‍ രംഗത്ത്. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ പുല്ലാനൂര്‍ ജി.വി.എച്ച്.എസ് സ്കൂളാണ് വ്യാജ പ്രചാരണത്തിനെതിരേ മഞ്ചേരി പൊലിസില്‍ പരാതി നല്‍കിയത്.
സ്കൂളിലെ വിദ്യാര്‍ഥികള്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പെണ്‍കുട്ടികള്‍ വരെ ഇതിന് മുന്നിട്ടിറങ്ങുന്നുണ്ടെന്നുമുള്ള വോയിസ് ക്ലിപ്പുകളാണ് സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതിനെതിരേയാണ് സ്കൂള്‍ അധികൃതര്‍ പൊലിസില്‍ പരാതി നല്‍കുന്നത്. ഇത്തരത്തിലുള്ള മെസേജുകള്‍ തീര്‍ത്തും വ്യാജമാണെന്നും സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന കുപ്രചരങ്ങള്ക്കെതിരേ കടുത്ത നടപടികള്‍ കൈകൊള്ളുമെന്നും സ്കൂളിലെ പ്രധാനധ്യാപകര്‍ അറിയിച്ചു. മെസേജുകള്‍ കൈമാറിയ ഗ്രൂപ്പുകളെ കുറിച്ചും മറ്റും മഞ്ചേരി പൊലിസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."