സ്റ്റേജില്‍ ഗായകനെ പരസ്യമായി ചുംബിച്ച യുവതിക്ക് ഒരു വര്‍ഷം തടവ്
റിയാദ്: ഗായകനെ പരസ്യമായി ചുംബിച്ച യുവതിക്ക് ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചു. സ്റ്റേജ് ഷോക്കിടെ സ്റ്റേജിലേക്ക് ഓടിക്കയറി ഗായകനെ പരസ്യമായി ചുംബിച്ച കേസിലാണ് മക്ക ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ജൂലൈയില്‍ സ്റ്റേജ് പരിപാടിക്കിടെയാണ് ഗായകന് മാജിദ് അല്മുഹന്ദിസിനെ ചുംബിച്ച യുവതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ജൂലൈ പതിമൂന്നിന് തായിഫില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിക്കിടെ അപ്രതീക്ഷിതമായി സ്റ്റേജിലേക്ക് ഓടിക്കയറിയ യുവതി ഗായകനെ കെട്ടിപ്പിടിച്ചു ചുംബിക്കുകയായിരുന്നു. താഇഫിലെ വെസ്റ്റേണ്‍ സിറ്റിയില്‍ നടന്ന സംഗീത പരിപാടിക്കിടെ ശ്രോദ്ധാവായി വന്ന സത്രീ അപ്രതീക്ഷിതമായി സ്റ്റേജിലേക്കു ഓടിക്കയറുകയും ഗായകനെ ചുബിക്കുകയുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കു ഇവര്‍ ഗായഗന്റെ അടുത്തെത്തി ചുംബിച്ചിരുന്നു. തുടര്‍ന്നും സംഗീത പരിപാടി തുടരുകയും ചെയ്തു.
സംഭവത്തിന്റെ ഷോക്കില്‍ എല്ലാവരും തരിച്ചിരിക്കുന്നതിനിടെ ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ടാണ് യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു. സംഭവം സഊദിയില്‍ വന്‍ വിവാദമാകുകയും യുവതിയെ അറസ്റ്റ് ചെയ്തു വിചാരണ നടത്തുകയുമായിരുന്നു. ഇറാഖില്‍ ജനിച്ച ഗായകന് മാജിദ് അല്മുഹന്ദിസിനു സൗദിയിലും സിറ്റിസണ്ഷിപ്പുണ്ട്.
ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയില്‍ നാലുമാസത്തോളമായി വിചാരണതടവുകാരിയായി കഴിഞ്ഞതിനാല്‍ ഇനി ആറുമാസത്തെ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്ന് മക്ക ക്രിമിനല്‍ കോടതി വിധിയിലുള്ളത്. രക്തബന്ധമില്ലാത്ത പുരുഷന്മാരുമായി സ്ത്രീ അടുത്തിടപഴകുന്നത് വിലക്കുള്ള രാജ്യത്ത് ക്രിമിനല്‍ കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."