പ്രതിഷേധം ശക്തം ഫ്ളാറ്റ് സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിയെ തടഞ്ഞു
കൊച്ചി: നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചതോടെ ഫ്ളാറ്റ് നിവാസികള്‍ പ്രതിഷേധം ശക്തമാക്കി.
നടപടികളിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി ഇന്നലെ ഫ്ളാറ്റുകളില്‍ സന്ദര്‍ശനം നടത്തിയ ചീഫ് സെക്രട്ടറിയെ ഹോളി ഫെയ്ത്തിലെ താമസക്കാര്‍ തടഞ്ഞു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറിക്ക് സന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
വനിതകളും കുട്ടികളുമടങ്ങിയ സംഘം ഇംഗ്ലീഷിലും മലയാളത്തിലും മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡുമേന്തിയാണ് പ്രതിഷേധിച്ചത്.
ജീവിക്കാന്‍ അനുവദിക്കുക, ഞങ്ങളുടെ പാര്‍പ്പിടങ്ങള്‍ പൊളിച്ചുനീക്കരുത്, മറ്റുള്ളവര്‍ ചെയ്ത തെറ്റിന് ഞങ്ങളെ ശിക്ഷിക്കരുത് തുടങ്ങിയവയാണ് എഴുതിയിരുന്നത്.
കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഫ്ളാറ്റ് സന്ദര്‍ശിക്കാനാകാതെ ചീഫ് സെക്രട്ടറി മടങ്ങുകയായിരുന്നു. എന്നാല്‍ മറ്റു നാല് ഫ്ളാറ്റുകളിലേയും താമസക്കാര്‍ ചീഫ് സെക്രട്ടറിയുമായി തങ്ങളുടെ സങ്കടം പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."