'മാവോയിസ്റ്റുകളെ പിടികൂടാന്‍ ശ്രമിക്കുന്നവര്‍ ജനങ്ങള്‍ക്ക് അരി നല്‍കാന്‍ തയാറാകണം'
കാളികാവ്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭക്ഷ്യ നിയമത്തെ വിമര്‍ശിച്ച് മാവോയിസ്റ്റുകള്‍ വീണ്ടും രംഗത്ത്. മാവോയിസ്റ്റുകളുടെ മുഖപത്രമായ കനല്‍ പാതയിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ വിമര്‍ശനമുള്ളത്. മാവോയിസ്റ്റുകളുടെ നിഴല്‍ കണ്ടാല്‍ ഒന്നിക്കുന്ന പിണറായിയും നരേന്ദ്ര മോദിയും ജനങ്ങള്‍ക്ക് അരി നല്‍കുന്ന കാര്യത്തില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും മുഖപത്രത്തില്‍ പറയുന്നു. ഭക്ഷ്യ സുരക്ഷാ നിയമം സാധാരണക്കാരന്റെ അരി വിഹിതം വെട്ടിക്കുറക്കാനുള്ളതാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
കൂടുതല്‍ റേഷന്‍ അനുവദിക്കാതിരിക്കാനാണ് മൂന്ന് തവണയും നരേന്ദ്ര മോദി പിണറായിയുമായി ചര്‍ച്ചയ്ക്ക് തയാറാകാതിരുന്നത്. സ്വകാര്യ അരി കുത്തകകളെ വളര്‍ത്തുവാനും ഭക്ഷ്യ ധാന്യങ്ങളുടെ വില നിയന്ത്രണം എടുത്ത് കളയാനുമുള്ള തന്ത്രമാണ് സര്‍ക്കാരിന്റെതെന്നും മാവോയിസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നുണ്ട്.
2011ല്‍ ഭക്ഷ്യ സുരക്ഷ കരട് നിയമത്തെയും മാവോയിസ്റ്റുകള്‍ എതിര്‍ത്തിരുന്നു. നിയമം നടപ്പിലാക്കിയതിലൂടെ അര്‍ഹരായ നിരവധിപേര്‍ റേഷന്‍ സംവിധാനത്തില്‍ നിന്ന് പുറത്തായിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ഒരു പോലെ വഞ്ചിച്ചിരിക്കുകയാണെന്നും മാവോയിസ്റ്റുകള്‍ മുഖപത്രത്തില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."