HOME
DETAILS

കുറുവയില്‍ ചങ്ങാട സവാരിക്ക് പ്രിയമേറുന്നു; സൗകര്യം വിപുലപ്പെടുത്തുമെന്ന് കലക്ടര്‍

  
backup
October 30 2018 | 04:10 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%b5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f-%e0%b4%b8%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95

മാനന്തവാടി: കുറുവ ദ്വീപിലെ ചങ്ങാട സവാരിക്ക് പ്രിയമേറിയതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടിയുമായി അധികൃതര്‍. കഴിഞ്ഞ വര്‍ഷം ദ്വീപില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചങ്ങാട സവാരി ആരംഭിച്ചത്. ഈ വര്‍ഷം മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ച സര്‍വിസ് സെപ്റ്റംബര്‍ 21 നാണ് പുനഃരാരംഭിച്ചത്.
തുടര്‍ന്ന് ഇക്കഴിഞ്ഞ 28 വരേയുള്ള 39 ദിവസം 2758 സഞ്ചാരികളാണ് ചങ്ങാട സവാരിക്കെത്തിയത്. 1,76500 രൂപ വരുമാനവും ലഭിച്ചു. ഏറ്റവും അധികം വരുമാനം ലഭിച്ചത് നവമി ദിവസമായ ഒക്ടോബര്‍ 19നാണ്, 15975 രൂപയാണ് അന്നത്തെ വരുമാനം. തൊട്ടടുത്ത ദിവസമായ വിജയദശമി ദിനത്തില്‍ 15595 രൂപയും ലഭിച്ചു. അഞ്ച് ചെറുതും രണ്ട് വലിയ ചങ്ങാടങ്ങളുമാണ് സവാരിക്കായി സജ്ജീകരിച്ചിട്ടുള്ളത്. അഞ്ച് പേര്‍ക്ക് 300 രൂപയാണ് ഫീസ്. അഞ്ച് പേര്‍ക്ക് സ്വയം തുഴഞ്ഞ് പോകാവുന്ന ചങ്ങാടത്തില്‍ ഒരാള്‍ക്ക് 1000 രൂപയാണ് ഈടാക്കുന്നത്. രണ്ട് പേര്‍ക്ക് കയറാവുന്നവക്ക് 150 രൂപ വീതമാണ് ഈടാക്കുന്നത്. 40 മിനിറ്റ് നേരമാണ് കറങ്ങാനുള്ള സമയം. കഴിഞ്ഞ വര്‍ഷം വരെ ദ്വീപില്‍ വരുന്ന സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
സി.പി.എം, സി.പി.ഐ പോരില്‍ വരെ വിഷയം എത്തിയിരുന്നു. ഒടുവില്‍ 1050 പേരെ ഒരു ദിവസം കടത്തിവിടാമെന്ന ധാരണയില്‍ എത്തുകയും അതു പ്രകാരം മഴക്കാലം വരെ തുടരുകയും ചെയ്തു. മഴ മാറിയതോടെ വനം വകുപ്പ് എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനിടെ ചാര്‍ജെടുത്തതിന് ശേഷം ആദ്യമായി കുറുവയില്‍ എത്തിയ ജില്ലാ കലക്ടര്‍ എ. അജയകുമാര്‍ കൂടുതല്‍ ചങ്ങാടങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പറഞ്ഞു. ഫിനാന്‍സ് ഓഫിസര്‍ ദിനേശന്‍ ഡി.ടി.പി.സി മെംബര്‍ സെക്രട്ടറി. ജി. ആനന്ദ്, ലൂക്ക ഫ്രാന്‍സിസ്, കുറുവ മാനേജര്‍ വി.ജെ ഷിജു എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago