HOME
DETAILS

മുക്കം സി.എച്ച്.സിയില്‍ ചികിത്സക്കായി രോഗികള്‍ കാത്തിരിക്കേണ്ടത് മണിക്കൂറുകളോളം

  
backup
June 12 2017 | 21:06 PM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a


മുക്കം: മലയോര മേഖലയില്‍ പകര്‍ച്ചപ്പനികള്‍ വ്യാപകമായി പടര്‍ന്ന് പിടിക്കുമ്പോഴും ഉദാസീന നയം സ്വീകരിച്ച് അധികൃതര്‍. മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റെറില്‍ ആവശ്യത്തിന് ഒ.പി കൗണ്ടറുകളില്ലാത്തത് മൂലം ചികിത്സക്കായി രോഗികള്‍ കാത്തിരിക്കേണ്ടത് മണിക്കൂറുകളോളം. ദിനേന നൂറ് കണക്കിന് രോഗികള്‍ എത്തുന്നിടത്താണ് യാതൊരു ഉത്തരവാദിത്വ ബോധവുമില്ലാതെ അധികൃതര്‍ പെരുമാറുന്നത്. ഒരു കൗണ്ടറില്‍ നിന്ന് മാത്രമായി ഒ.പി ഷീറ്റ് കൊടുക്കുന്നതിനാല്‍ രണ്ടും മൂന്നും മണിക്കൂറുകള്‍ രോഗികള്‍ക്ക് വരി നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. പലരും അവശരായി സമീപത്തെ വിശ്രമ സ്ഥലത്ത് കിടക്കുന്നത് ഇവിടം നിത്യ സംഭവമാണ്. രോഗികള്‍ അടുത്തടുത്ത് മണിക്കൂറുകളോളം നില്‍ക്കുന്നതിനാല്‍ മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
മലയോര മേഖലയില്‍ പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുമ്പോഴും ആവശ്യത്തിന് ചികിത്സാ സൗകര്യങ്ങളില്ലാത്തത് രോഗികളെ ആശങ്കയിലാക്കിയിട്ടുണ്ട്. നഗരസഭയിലെ കാഞ്ഞിരമുഴിയിലടക്കം നിരവധി പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സി.എച്ച്.സിയിലെ പരിസരം മാലിന്യം നിറഞ്ഞ നിലയിലാണ്. സമീപത്തെ കിണറില്‍ മാലിന്യങ്ങള്‍ കൂമ്പാരമായി നിറഞ്ഞ് കൊതുക് വളരുന്നത് ഇല്ലാതാക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും ഇതുവരേ സ്വീകരിച്ചിട്ടില്ല.സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടറുമാരുടെ അവധികള്‍ കര്‍ശനമായി നിയന്ത്രിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ വാക്കുകള്‍ക്ക് യാതൊരു വിലയുമില്ലെന്ന് തെളിയിക്കുന്നതാണ് മേഖലയിലെ പല സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago