മാരകരോഗങ്ങളെ നേരിടാന്‍ ആരോഗ്യമേഖലയില്‍ പരിഷ്‌കരണം അനിവാര്യം: ഗവര്‍ണര്‍
വടക്കാഞ്ചേരി: ഭാവി കേരളത്തെ തുറിച്ചുനോക്കുന്ന മാരകരോഗങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ സമഗ്രവും കുറ്റമറ്റതുമായ ആരോഗ്യ നയത്തിനു രൂപം നല്‍കണമെന്നും ആരോഗ്യമേഖലയില്‍ രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തിന് അതു ഒരു ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കേരള ആരോഗ്യ ശാസ്ത്ര സര്‍കലാശാലയില്‍ നടന്ന പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നിന്നു തുടച്ചു നീക്കപ്പെട്ടു എന്നു കരുതുന്ന പല അസുഖങ്ങളും തിരിച്ചു വരുമ്പോള്‍ അതു നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. മെഡിക്കല്‍ കോളജ് അടക്കമുള്ള ആതുരാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ടെന്നും പി. സദാശിവം കൂട്ടി ചേര്‍ത്തു .ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ അധ്യക്ഷയായി. അനില്‍ അക്കര എം.എല്‍.എ, വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ ആന്‍ഡ്രൂസ്, പ്രോ വൈസ് ചാന്‍ലര്‍ ഡോ. എ. നളിനാക്ഷന്‍, രജിസ്ട്രാര്‍ ഡോ. എം.കെ മംഗളം സംസാരിച്ചു. ആരോഗ്യ സര്‍വകലാശാല ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ധനസഹായ വിതരണവും അധ്യാപകര്‍ക്കുള്ള അവാര്‍ഡും ഗവര്‍ണര്‍ വിതരണം ചെയ്തു. ഡോക്ടര്‍മാരായ സി.പി വിജയന്‍, ബി. ശ്യാമള, ടി.ആര്‍ ശ്രീദേവി, വിനോദ് കൃഷ്ണന്‍, ലിന്‍സി ജോസഫ്, പ്രൊഫ. അനില പോള്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."