മണ്ണഞ്ചേരിയില്‍ പിടിയിലായത് 'ഹൈടെക് മോഷ്ടാക്കള്‍'
മണ്ണഞ്ചേരി: മണ്ണഞ്ചേരിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത് 'ഹൈടെക് മോഷ്ടാക്കളെ'ന്ന് പൊലിസ്. ശബ്ദമോ പുകയോ ഗന്ധമോ ഇല്ലാത്തരീതിയില്‍ വാതിലുകള്‍ കരിച്ചും മണിചിത്രത്താഴുകളടക്കമുള്ള വാതില്പൂട്ടുകള് ഗ്യാസ് ഉപകരണങ്ങളുടെ സഹായത്താല്‍ വേര്‍പെടുത്തിയും വീടിനുള്ളില്‍ കടക്കുകയാണ് സംഘത്തിന്റെ രീതി.
ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഗ്യാസ് സിലണ്ടറിന് ഇടത്തരം പൗഡര്‍ ടിന്നിന്റെ ഭാരം മാത്രമ ഉണ്ടായിരുന്നുള്ളു. ഇടുങ്ങിയസ്ഥലങ്ങളിലും ഉയരങ്ങളിലും യഥേഷ്ടം പ്രയോഗിക്കാന്‍ കഴിയുന്നതരത്തിലാണ് ഇവരുടെ കൈവശമുള്ള ഉപകരണങ്ങള്‍. എത്ര ഉറപ്പുള്ള താഴുകളാണെങ്കിലും ശബ്ദംകേള്‍ക്കാതെ നിഷ്പ്രയാസം തുറക്കുന്ന ഉപകരണങ്ങളാണ് സംഘത്തിന്റെ കൈയിലുള്ളത്. ആളുകള്‍ ഉണര്‍ന്നാല്‍ പ്രയോഗിക്കാനുള്ള മൂര്‍ച്ചയേറിയ ആയുധങ്ങളും മയക്കുമരുന്നുകളും സംഘത്തിന്റെ കൈവശമുണ്ടായിരുന്നു. കായംകുളം, നൂറനാട്, മണ്ണഞ്ചേരി പ്രദേശങ്ങളില്‍ ഈ സംഘത്തിനെ സഹായിക്കുന്ന ചെറുസംഘങ്ങളും ഉണ്ട്. കഴിഞ്ഞ ദിവസമാണ് 'ഹൈടെക്' സംഘത്തെ പൊലിസ് അറസ്റ്റു ചെയ്തത്. നൂറനാട് പഞ്ചായത്തില്‍ 6 -ാം വാര്‍ഡില്‍ കിടങ്ങയില്‍ ഏലിയാസ് ലക്ഷംവീട്ടില്‍ അരുണ്‍നിവാസില്‍ അനില്‍കുമാര്‍ (24), നൂറനാട് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ താഴെമുറിയില്‍ രാജേഷ് (35), നടുവിലെ മുറിയില്‍ കൈപ്പള്ളി തെക്കതില്‍ അനീഷ്(28) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ റിമാന്റിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."