തീര്‍ഥാടകര്‍ക്ക് മോശം സൗകര്യം: 23 കമ്പനികള്‍ക്ക് പിഴ ചുമത്തി
മക്ക: പുണ്യഭൂമിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സൗകര്യം മോശമായതിനെ തുടര്‍ന്ന് 23 ഹജ്ജ്-ഉംറ കമ്പനികള്‍ക്ക് പിഴ ചുമത്തി. ഗതാഗത സൗകര്യങ്ങള്‍ വിലയിരുത്തിയ കമ്മിറ്റിയാണ് പിഴ ചുമത്തിയത്. പുണ്യഭൂമിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് കുറ്റമറ്റ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലേക്ക് സേവനത്തിലുള്ള എല്ലാ കമ്പനികളും നിലവാരം മെച്ചപ്പെടുത്തേണ്ടതുïെണ്ടന്നും യാതൊരു വിധ തടസങ്ങളും ഇതില്‍ ഉണ്ടïാകരുതെന്നും അല്ലാഹുവിന്റെ അതിഥികളാണ് ഇവിടെയെത്തുന്നതെന്നും ഓര്‍ക്കണമെന്നും മക്ക ഗവര്‍ണറും സഊദി ഹജ്ജ് കമ്മിറ്റി കേന്ദ്ര മേധാവിയുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു.
മക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഈ രംഗത്ത് നിരന്തരം പഠന-ഗവേഷണങ്ങള്‍ നടത്തിവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള സേവനമാണ് തീര്‍ഥാടകര്‍ക്ക് നല്‍കേïണ്ടത്. തീര്‍ഥാടകര്‍ക്ക് ഗതാഗത സേവനം നല്‍കുന്ന കമ്പനികളില്‍ സ്വദേശിവല്‍കരണം ഉറപ്പുവരുത്തണമെന്നും മക്ക ഗവര്‍ണര്‍ ഉണര്‍ത്തി. ഡ്രൈവര്‍മാര്‍, ടെക്‌നീഷ്യന്മാര്‍, ഇതര ജോലിക്കാര്‍ തുടങ്ങി ഗതാഗത സേവനത്തിലുള്ളവര്‍ പരമാവധി സ്വദേശികളായിരിക്കണമെന്നും സര്‍ക്കാര്‍ നിബന്ധനയുïെണ്ടന്ന് ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."