മത്സ്യതൊഴിലാളികള്‍ക്ക് ഭീഷണിയായി പായല്‍; 11 ന് കൂട്ട നിരാഹാരസമരം
അരൂര്‍: ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ക്ക് ഭീഷണിയായി മാറിയ പായല്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 11 ന് കൂട്ട നിരാഹാര സമരം നടത്തും. 11 ന് അരൂര്‍ ബൈപാസ് കവലയിലും 23 ന് സെക്രട്ടറിയേറ്റ് നടയിലും ഉപവാസ സമരം നടത്തുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രന്‍ പഞ്ഞു.
കേരളാ സ്റ്റേറ്റ് മത്സ്യതൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലാണ് സമരം. പായല്‍മൂലം മത്സ്യബന്ധന ഉപകരണങ്ങളായ ഊന്നിക്കുറ്റികളും വലകളും നശിക്കുകയാണ്. മാസങ്ങളായി തൊഴിലെടുക്കുവാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് തൊഴിലാളികള്‍. കുട്ടനാടന്‍ മേഖലയില്‍ നിന്നും പുറംതള്ളുന്ന പായലാണ് കായലുകളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും പരക്കുന്നത്.
പായല്‍ അതാതു സ്ഥലങ്ങളില്‍തന്നെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കുട്ടനാട് പാക്കേജിലുള്‍പെടുത്തി പായല്‍ വാരി നീക്കം ചെയ്യുന്നതിനായി നാല്‍പ്പതു ലക്ഷം രൂപ വീതം രണ്ടു തവണകളായി അനുവദിച്ചിരുന്നു. പായല്‍ വാരി നീക്കം ചെയ്തുവെങ്കിലും ബാക്കി തുകയുടെ ചിലവിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ല.
യു.ഡി.എഫ് സര്‍ക്കാര്‍ വന്നതിനുശേഷം ഇതിനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തൊഴിലിടം നഷ്ടപ്പെടുകയും ഉപകരണങ്ങള്‍ നശിക്കുകയും ചെയ്ത സാഹചര്യത്തില്‍ അടിയന്തിരമായി നഷ്ടപരിഹാരം തൊഴിലാളികള്‍ക്ക് നല്‍കണ് കെ.പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."