മന്ദ്സോര് സന്ദര്‍ശിക്കാനെത്തിയ ഹാര്‍ദിക് പട്ടേലിനെ അറസ്റ്റു ചെയ്തു
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം നടക്കുന്ന മധ്യപ്രദേശിലെ മന്ദ്സോര് സന്ദര്‍ശിക്കാനെത്തിയ പട്ടേല്‍ സമുദായ സംവരണ നേതാവ് ഹാര്‍ദിക് പട്ടേലിനെ പൊലിസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ മന്ദ്സോറിലേക്കുള്ള യാത്രാ മധ്യേ നീമഞ്ച് ജില്ലയില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇവരെ പിന്നീട് വിട്ടയച്ചു.
പ്രക്ഷോഭം നയിക്കുന്ന കര്‍ഷകരെ സന്ദര്‍ശിക്കുമെന്ന് തിങ്കാളാഴ്ച തന്നെ ഹാര്‍ദിക് പ്രഖ്യാപിച്ചിരുന്നു. താന്‍ തന്റെ പണി ചയ്യും പൊലിസും ഭരണകൂടവും അവരുടേതും എന്ന് തിങ്കളാഴ്ച നട്ത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞിരുന്നു.
'ഞാന്‍ തീവ്രവാദിയല്ല. ലാഹോറില്‍ നിന്നല്ല വരുന്നത്. ഓന് ഒരു ഇന്ത്്യന്‍ പൗരനാണ്. ഇന്ത്യയില്‍ എവിടെ വേണമെങ്കിലും പോവാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. എന്റെ കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. അവരുടെ കുടുംബത്തെ കാണാനാണ് ഇവിടെ എത്തിയത്'- അറസ്റ്റിന് ശേഷം ഹാര്‍ദിക് പ്രതികരിച്ചു.
മന്ദ്സോറിലെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സന്ദര്‍ശനം പൊലിസ് വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ മേധാപട്കര്‍, യോഗേന്ദ്രയാദവ്, സ്വാമി അഗ്നിവേശ് എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളെയും പൊലിസ് തടഞ്ഞിരുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഒമ്പത് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ഹാര്‍ദിക് പട്ടേല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ആറുമാസത്തേക്ക് ഗുജറാത്തിന് പുറത്ത് കഴിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."