യു.എ.ഇ പൊതുമാപ്പ് ഡിസംബര്‍ ഒന്നുവരെ നീട്ടി
ദുബൈ: രാജ്യത്ത് അനധികൃതമായി കഴിയുന്നവര്‍ക്കായി യു.എ.ഇ ഭരണകൂടം അനുവദിച്ച പൊതുമാപ്പ് ഡിസംബര്‍ ഒന്നുവരെ നീട്ടി. കഴിഞ്ഞ ആഗസ്റ്റ് ഒന്നുമുതല്‍ ഇന്നുവരെയാണ് യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ വിവിധ രാജ്യങ്ങളുടെ എംബസികളും ഉദ്യോഗസ്ഥരും പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് ഔദ്യോഗികമായി യു.എ.ഇ ഭരണകൂടത്തോട് അഭ്യര്‍ഥിച്ചിരുന്നു. തങ്ങളുടെ പൗരന്മാരില്‍ പലര്‍ക്കും ഈ സമയത്തിനുള്ളില്‍ രാജ്യം വിടാനോ രേഖകള്‍ ശരിയാക്കാനോ കഴിഞ്ഞിട്ടില്ലെന്നാണ് എംബസികള്‍ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുന്ന കാര്യം യു.എ.ഇ പരിഗണിച്ചത്.
പൊതുമാപ്പ് കാലയളവില്‍ രേഖകള്‍ ശരിയാക്കിയവരുടെ പിഴ എഴുതിത്തള്ളുകയാണ് ചെയ്തത്.
യാത്രാനിരോധനമില്ല എന്നുള്ളതും ഇത്തവണത്തെ പൊതുമാപ്പിന്റെ സവിശേഷതയാണ്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറുമാസം കൂടി രാജ്യത്ത് ജോലി അന്വേഷിക്കാന്‍ തങ്ങുന്നവര്‍ക്കായി താല്‍ക്കാലിക പാസ്‌പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."