HOME
DETAILS

അവസാന നാളുകളില്‍ കണ്ടത് മതവിശ്വാസിയായ പുനത്തിലിനെ: സഹോദരന്‍

  
backup
October 30 2018 | 20:10 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d


കോഴിക്കോട്: പുനത്തില്‍ കുഞ്ഞബ്ദുല്ലയെ അവസാനകാലത്ത് സുഹൃത്തുകളില്‍ നിന്നകറ്റി കുടുംബക്കാര്‍ കൊല്ലുകയായിരുന്നുവെന്ന എഴുത്തുകാരന്‍ വി.ആര്‍ സുധീഷിന്റെ പ്രസ്താവനക്കെതിരേ കുടുംബം രംഗത്ത്. ചിലര്‍ പ്രസ്താവനകള്‍ നടത്തി പുനത്തില്‍ കുടുംബത്തെ അവഹേളിക്കുകയാണ്.
രണ്ടാംതവണയാണ് സുധീഷ് ഇത്തരത്തില്‍ പ്രസ്താവനകളിറക്കുന്നത്. സുധീഷിനെതിരേ നിയമനടപടിയെ കുറിച്ച് പുനത്തില്‍ കുടുംബം ആലോചിക്കുകയാണെന്നും പുനത്തിലിന്റെ സഹോദരന്‍ ഇസ്മാഈല്‍ സുപ്രഭാതത്തോട് പറഞ്ഞു. 2014 മുതല്‍ ഞാന്‍ കുഞ്ഞിക്കയുടെ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തെ അവസാനകാലത്ത് പരിചരിച്ചതും ചികിത്സക്കായി പണം ചെലവിട്ടതും മക്കളും കുടുംബവുമാണ്. അവസാനം കുടുംബം ഒറ്റപ്പെടുത്തി കൊന്നുവെന്നുള്ള സുധീഷിന്റെ അഭിപ്രായം ശരിയല്ല. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ മദ്യപാനം കൊണ്ടല്ല പുനത്തില്‍ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ കുളിമുറിയില്‍ വീണിരുന്ന അദ്ദേഹത്തിന്റെ ഓര്‍മക്ക് ചെറിയ തോതില്‍ കുറവുണ്ടായിരുന്നു.
എന്നാല്‍ അവസാന നാളുകളില്‍ മതജീവിതം നയിക്കുന്ന പുനത്തിലിനെയാണ് താന്‍ കണ്ടിരുന്നതെന്നും ഇസ്മാഈല്‍ പറയുന്നു.
ആയിടക്ക് ഖുര്‍ആന്‍ പാരായണത്തിനുവരെ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ചില വാചകങ്ങള്‍ പറഞ്ഞു കൊടുത്താല്‍ തുടര്‍ച്ചയായി ഓതുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. 'യാ അയ്യുഹന്നാസ് 'എന്ന നോവല്‍ എഴുതണമെന്നും കുഞ്ഞിക്ക ആഗ്രഹിച്ചിരുന്നു. ചിലര്‍ പറഞ്ഞുപരത്തി അദ്ദേഹത്തെ മതവിരോധിയാക്കിയിരിക്കുകയാണ്.
അക്കാലത്ത് പുനത്തില്‍ വീട്ടുതടങ്കലിലായിരുന്നു എന്നുവരെ പത്രവാര്‍ത്തകള്‍ വന്നിരുന്നു. ജീവിതകാലത്ത് പുനത്തിലിന്റെ സമീപം ആരുവന്നാലും ഞങ്ങള്‍ വരേണ്ടെന്നു പറഞ്ഞിട്ടില്ല. മദ്യപാനം നിര്‍ത്തിയ പുനത്തിലിനെ കാണാന്‍ ചിലര്‍ മദ്യവുമായി വന്നപ്പോള്‍ കുടുംബം തടഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. അല്ലാതെ ഒരു സാഹിത്യകാരന്മാരേയും തടഞ്ഞിട്ടില്ല. സുധീഷിനേയും കൊണ്ടു ഞാന്‍ പുനത്തിലിന്റെ അടുത്തുപോയിട്ടുണ്ടെന്നും ഇസ്മാഈല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോർട്ട് ടേം ഹജ്ജ്: 7352 പേർക്ക് അവസരം, കേരളത്തിൽനിന്ന് 398

Kerala
  •  15 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചു

Kerala
  •  15 days ago
No Image

നബിസ്‌നേഹം വിശ്വാസത്തിന്റെ ഭാഗം: ജിഫ്‌രി തങ്ങൾ

Kerala
  •  15 days ago
No Image

കാലിക്കറ്റ് സർവകലാശാല ഓൺലൈൻ കോഴ്‌സുകൾ ഈ വർഷവും ആരംഭിക്കില്ല

Kerala
  •  15 days ago
No Image

കേരളത്തിൽ കുട്ടികളില്ലാതെ 47 സ്‌കൂളുകൾ

Kerala
  •  15 days ago
No Image

നബിദിനം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

oman
  •  15 days ago
No Image

മാർഗദീപം ജ്വലിക്കാൻ മാർഗമില്ല; ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്‌കോളർഷിപ്പ് സെക്ഷനിൽ ജീവനക്കാരുടെ ക്ഷാമം

Kerala
  •  15 days ago
No Image

'വോട്ടർ അധികാർ' യാത്രയ്ക്ക് ഇന്ന് സമാപനം; റാലി ഇൻഡ്യാ സഖ്യത്തിന്റെ ശക്തി പ്രകടനമാകും

National
  •  15 days ago
No Image

പുട്ടിനുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച ഇന്ന്; റഷ്യ യുക്രൈൻ- സംഘർഷം ചർച്ചയായേക്കും

National
  •  15 days ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു

International
  •  15 days ago