സിദ്ധചികിത്സ സമ്പൂര്‍ണമായ ശാസ്ത്രം: മുഖ്യമന്ത്രി
തിരുവനന്തപുരം: കാന്‍സര്‍ പോലെയുള്ള മാരകമായ രോഗങ്ങള്‍ക്ക് പോലും ഫലപ്രദമായ ചികിത്സ വിധിക്കുന്ന സിദ്ധവൈദ്യശാസ്ത്രം ഒരു സമഗ്രമായ ചികിത്സാ ശാസ്ത്രമാണെന്നും സര്‍ക്കാരിന്റെ മുഖ്യ പരിഗണനയില്‍ തന്നെ ഈ വൈദ്യശാസ്ത്രത്തിന്റെ വികസനം ഉള്‍ക്കൊള്ളുന്നു എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ മേഖലയില്‍ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ സജീവമായ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു.
സിദ്ധ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധി സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ.അനിതാ ജേക്കബ്, സിദ്ധ വിഭാഗം സി.സി.ഐ.എം.എക്‌സിക്യൂട്ടീവ് അംഗം ഡോ.വി.ബി.വിജയകുമാര്‍, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ.കെ ജഗന്നാഥന്‍, ഡോ.പി.ഹരിഹരന്‍, അസോസിയേഷന്‍ സെക്രട്ടറി ഡോ. നിധിന്‍ ഇ.നായര്‍, ജില്ലാ സെക്രട്ടറി ഡോ.രോഹിണി കൃഷ്ണ, ഡോ. അന്‍സാരിത, ഡോ.അഭില്‍ മോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇതോടനുബന്ധിച്ച് സിദ്ധ മേഘലയിലെ പ്രഗല്‍ഭ വ്യക്തിത്വങ്ങളായ മലയാറ്റൂര്‍ സുകുമാരന്‍ വൈദ്യര്‍, ഡോ.കെ.ഗോപകുമാര്‍, വലിയറത്തല ശ്രീധരന്‍ ആശാന്‍ എന്നിവരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."