വെള്ളപ്പാണ്ട് പകരുമോ? പാരമ്പര്യമാണോ ? പാണ്ടിനെക്കുറിച്ച് അറിയേണ്ടതെല്ലാം..
ഡോ.മുഹമ്മദ് റസ്മി
(ഇഖ്‌റഹ് ഇന്റര്‍നാഷനല്‍ ഹോസ്പിറ്റല്‍,കോഴിക്കോട്,8892364794)
നിരവധി മനുഷ്യരെ മാനസികമായി തകര്‍ക്കുന്ന ഒരു അസുഖമാണ് വെള്ളപ്പാണ്ട്. നമ്മുടെ ശരീരം ശരീരത്തിന്റെ നിറങ്ങളെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു അസുഖമാണിത്. ശരാശരി ജനസംഖ്യയില്‍ വെറും ഒരു ശതമാനം മാത്രം പേര്‍ക്കാണ് ഇത് കണ്ടുവരുന്നത്. ഇത്തരക്കാര്‍ സമൂഹത്തില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ വെള്ളപ്പാണ്ട് മറ്റൊരു രോഗത്തിലേക്ക് നയിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്്.
ശരീരത്തിന്റെ പല ഭാഗങ്ങളിലും വെള്ളനിറത്തിലുള്ള പാടുകള്‍ കാണാം. അത് പലരിലും പല വലുപ്പത്തിയിലും ആകൃതിയിലും ഘടനയിലുമായിരിക്കും. വെള്ളപ്പാണ്ടിനെ അതിന്റെ സ്വഭാവമനുസരിച്ച് പലതായി വേര്‍തിരിച്ചിട്ടുണ്ട്.
ഇനങ്ങള്‍
ചുണ്ടിലും കൈവിരലിന്റെ അറ്റങ്ങളിലുമായി വെള്ളനിറം പ്രത്യക്ഷപ്പെടുന്ന രീതിയിലുള്ള വെള്ളപ്പാണ്ടുകള്‍ അക്രോഫേഷ്യല്‍ വിറ്റ്‌ലിഗോ എന്ന മെഡിക്കല്‍ നാമത്തില്‍ അറിയപ്പെടുന്നു.
ഇത് അപൂര്‍വമായി മാത്രം കാണപ്പെടുന്നതാണ്. ഇത്തരം വെള്ളപ്പാണ്ടുകള്‍ മരുന്നുകളോട് പ്രതികരിക്കാറില്ല. ഇതു കൂടാതെ കോമണ്‍ വിറ്റ്‌ലിഗോയുണ്ട്. ഇത് മരുന്ന് കൊണ്ട് മാറുന്നവയാണ്. സെഗ്മന്റല്‍ വിറ്റ്‌ലിഗോ, നോ സെഗ്മന്റല്‍ വിറ്റ്‌ലിഗോ, ഫോക്കല്‍ വിറ്റ്‌ലിഗോ എന്നിങ്ങനെയും വെള്ളപ്പാണ്ടുകളുണ്ട്.
കാരണങ്ങള്‍
സാധാരണയായി ആളുകളില്‍ കാണുന്നതിനനുസരിച്ച് പ്രധാനമായി രണ്ടായി തിരിക്കുന്നു. സെഗ്മന്റല്‍ വിറ്റ്‌ലിഗോ, നോ സെഗ്മന്റല്‍ വിറ്റ്‌ലിഗോ.
സെഗ്മന്റല്‍ വിറ്റ്‌ലിഗോ: ശരീരത്തിന് നിറം കൊടുക്കുന്ന കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുതാണ് ഇതിന് കാരണമാകുന്നത്. ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായി വെള്ളനിറം പ്രത്യക്ഷപ്പെടുകയാണിത്. കൂടുതലായും കുട്ടികളിലാണ് ഇത്തരം വെള്ളപ്പാണ്ടുകള്‍ ഉണ്ടാവുന്നത്.
നോ സെഗ്മന്റല്‍ വിറ്റ്‌ലിഗോ: ശരീരത്തിന്റെ പല ഭാഗങ്ങളിലായി വെള്ളനിറം പ്രത്യക്ഷപ്പെടുകയാണിത്. കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, ശരീരഭാഗങ്ങള്‍ എവിടെയാണോ പ്രതലമായിട്ടുള്ളത് ആ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പാണ്ടാണ് കോമണ്‍ വിറ്റ്‌ലിഗോ. ഇവ ശരീരത്തിന്റെ ഏതു ഭാഗങ്ങളിലും ബാധിക്കാവുതാണ്.
രണ്ട് വര്‍ഷത്തോളം മാറ്റങ്ങളൊന്നും വരാതെ ഒരു സ്ഥലത്ത് തന്നെ കാണപ്പെടുതാണ് ഫോക്കല്‍ വിറ്റ്‌ലിഗോ. ഇത് മറ്റുള്ളതിനെ അപേക്ഷിച്ച് ശരീരഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത കുറവാണ്.
ശരീരത്തിന് നിറം കൊടുക്കുന്ന കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുതാണ് പാണ്ടുകള്‍ ഉണ്ടാവാന്‍ കാരണം. കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന ഭാഗത്ത് മാത്രമായി വെള്ളനിറം പ്രത്യക്ഷപ്പെടാറുണ്ട്. മരുന്ന് കഴിച്ചതുകൊണ്ട് ഇവ ഭേദമായിട്ടില്ലെങ്കില്‍ ശസ്ത്രകിയയിലൂടെ വെള്ളപ്പാണ്ട് ഇല്ലാതാക്കാവുന്നതാണ്.
വെള്ളപ്പാണ്ടുകള്‍ എങ്ങനെ വരുന്നു, എന്തുകൊണ്ട് വരുന്നു എന്നത് മിക്ക ആളുകള്‍ക്കും അറിയില്ല. വെള്ളപ്പാണ്ടുള്ളവരില്‍ പോലും ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കാറുണ്ട്. പല ഘടകങ്ങളും പാണ്ടിന് കാരണമാവാറുണ്ട്. മനുഷ്യ ശരീരത്തിലെ, അതായത് ശരീരത്തെ അക്രമിക്കാന്‍ വരുന്ന ബാക്ടീരിയ, വൈറസ് പോലുള്ള അണുക്കളെ ചെറുത്തു നിര്‍ത്താന്‍ സഹായിക്കുന്ന കോശങ്ങള്‍ ശരീരത്തിന് നിറം നല്‍കുന്ന കോശങ്ങളെ ആക്രമിച്ച് നശിപ്പിക്കുമ്പോഴാണ് പാണ്ട് പ്രധാനമായും ഉണ്ടാകുന്നത്.
എന്തുകൊണ്ട് വെള്ളനിറം
എന്തുകൊണ്ട് ത്വക്കില്‍ വെള്ളനിറം വരുന്നു എന്നു ചോദിച്ചാല്‍ ഉത്തരം ഇതാണ്. ശരീരത്തെ ആവരണം ചെയുന്ന ഏറ്റവും മുകളിലുള്ള തൊലി, അതിനു താഴെയായി രക്തം കിനിയുന്ന തൊലിഭാഗം, ശേഷം കൊഴുപ്പിന്റെ ഭാഗം, പിന്നീട് മസില്‍സ് ഇതാണ് തൊലിയുടെ ഘടന. നിറമില്ലാത്ത ഒരു ഗ്ലാസ് പോലെ കാണപ്പെടുന്ന ഭാഗമാണ് ഏറ്റവും മുകളിലുള്ളത്. അവിടെ നിറത്തിന്റെ കോശങ്ങള്‍ വന്നാണ് ശരീരത്തിന് നിറം കൊടുക്കുന്നത്. ഏറ്റവും അടിയിലുള്ള നിറം കൊടുക്കുന്ന കോശങ്ങള്‍ (മെലനോസൈറ്റ്‌സിന്‍) യഥാക്രമം 36 കോശങ്ങള്‍ക്ക് ഒന്ന് എന്ന പ്രകാരമാണ് നിറം കൊടുക്കുന്നത്. അപ്രകാരമാണ് ഓരോരുത്തരുടേയും നിറം വ്യത്യാസപ്പെടുത്.
ഉപരിതലത്തിലുള്ള ആവരണത്തിന് താഴെയുള്ള കോശങ്ങള്‍ നിറം കൊടുത്തില്ലെങ്കില്‍ തൊട്ടുതാഴെയുള്ള വെള്ളനിറം കാണുന്നതാണ് പാണ്ടുള്ളവര്‍ക്ക് വെള്ളം നിറം കാണാന്‍ കാരണം. അടിയിലുള്ള കൊളാജന്‍, ഡെര്‍മല്‍ ഫൈബേഴ്‌സ് പുറത്തേക്ക് കാണുതാണ് പാണ്ടായി മാറുന്നത്.
മറ്റൊരു സാഹചര്യം ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ്. മാനസിക സംഘര്‍ഷം കൂടുക , പോഷകാഹാരക്കുറവ്, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുക തുടങ്ങിയവകൊണ്ട് ശരീരത്തില്‍ ധാരാളം വിഷവസ്തുക്കള്‍ വരും. അവകാരണം നിറം നല്‍കുന്ന കോശങ്ങള്‍ (മെലനോസൈറ്റ്‌സിന്‍) ബോഡി നശിപ്പിക്കാതെ അവ സ്വയം നശിച്ചുപോകുന്നത് പാണ്ടിന് കാരണമാകുവന്നു. മെലനോസൈറ്റ്‌സിന്റെ ഘടനയിലുള്ള വ്യത്യാസവും മറ്റൊരു കാരണമാണ്.
ചികിത്സ
എന്നാല്‍ തുടക്കത്തില്‍ ചികിത്സ തേടിയാല്‍ ഒരു പരിധിവരെ പാണ്ട് നിയന്ത്രിക്കാന്‍ സാധിക്കും. അതായത് കോശങ്ങളെ നശിപ്പിച്ചുകൊണ്ടേയിരിക്കുകയാണെങ്കില്‍ ശേഷിക്കുന്ന നല്ല കോശങ്ങളെക്കൂടി അവ ഇല്ലാതാക്കുന്ന സാഹചര്യമുണ്ടാകും. പിന്നീട് നിറം കൊടുക്കുന്ന കോശങ്ങള്‍ മുഴുവനായും ഇല്ലാതാവുകയും ചെയ്യും. ഇത് നിയന്ത്രിക്കണമെങ്കില്‍ ചികിത്സ തേടേണ്ടതുണ്ട്. ഇല്ലായെങ്കില്‍ അവ കൂടിക്കൊണ്ടേയിരിക്കും. തുടക്കത്തില്‍ ഒരു വര്‍ഷത്തോളം പാണ്ട് കൂടിവരാറുണ്ട്. പിന്നീട് അവ കുറഞ്ഞ് സാധാരണ ഗതിയിലേക്കെത്തുകയാണ്. ധാരാളം കോശങ്ങളുള്ള സ്ഥലത്തു നിന്നും കോശങ്ങളെടുത്ത് പാണ്ടുള്ള സ്ഥലത്ത് നിക്ഷേപിക്കുന്ന രീതിയിലാണ് ശസ്ത്രക്രിയ ചെയ്യുന്നത്.
പാരമ്പര്യമായി പകരുമോ ?
എല്ലാവരിലുമുള്ള പ്രധാന സംശയമാണ് പാണ്ട് പാരമ്പര്യമായി ഉണ്ടാകുമോ എന്നത്. എന്നാല്‍ പൂര്‍ണമായും ജനിതക രോഗമായി പാണ്ടിനെ പറയാന്‍ കഴിയില്ല, എന്നാല്‍ ചില ജനിതക ഘടകങ്ങള്‍ പാണ്ടിന് കാരണമാകാറുണ്ട് എന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. വെറും അഞ്ച് ശതമാനം മാത്രമാണ് പാണ്ടിന് പാരമ്പര്യ സാധ്യതയുള്ളത്.
വരണ്ട ചര്‍മ്മക്കാരില്‍ സാധാരണയായി വരുന്ന, പ്രത്യേകിച്ച് കുട്ടികളുടെ മുഖത്തിലും കഴുത്തിലുമായി കണ്ടുവരുന്ന മങ്ങിയ വെള്ളപ്പാടുകള്‍ അലര്‍ജി മൂലം ഉണ്ടാവുതാണ്. കുഷ്ഠ രോഗവും വെള്ള നിറത്തിലാണ് കാണപ്പെടുന്നതെങ്കിലും തൊട്ടാല്‍ അറിയാതിരിക്കുക, വരണ്ടിരിക്കുക എന്നിവയെല്ലാം കുഷ്ഠ രോഗത്തിന്റെ ലക്ഷണമാണ്.
എല്ലാ പാടും പാണ്ടല്ല
മറ്റൊരു വസ്തുത ശരീരത്തില്‍ കാണുന്ന എല്ലാ വെള്ളപ്പാടും പാണ്ടല്ല. സാധാരണയായുള്ള ചുണങ്ങ് പോലുള്ളവ, താരനുണ്ടാക്കുന്ന അണുബാധ എന്നിവ കാരണം ചിലരുടെ ശരീരത്തില്‍ വെള്ള നിറത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത് ഒരിക്കലും വെള്ളപ്പാണ്ടല്ല. അവ വളരെ വേഗം ചികിത്സിച്ച് മാറ്റാവുതാണ്. വെള്ള നിറത്തില്‍ പാടുകള്‍ വരുന്ന ഒരുപാട് അസുഖങ്ങളുണ്ടെങ്കിലും അവയൊന്നും വെള്ളപ്പാണ്ടിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താനാവില്ല. പാലിന്റെ വെള്ളനിറത്തില്‍, കൂടുതല്‍ പടരുന്ന രീതിയില്‍ രണ്ടില്‍ക്കൂടുതല്‍ സ്ഥലത്ത് കാണുന്ന രീതിയിലുണ്ടെങ്കില്‍ മാത്രമേ സംശയിക്കേണ്ടതുള്ളു. വെള്ളപ്പാണ്ട് ഒറ്റനോട്ടത്തില്‍ മനസിലാകുമെങ്കിലും ഉറപ്പുവരുത്താന്‍ പുറംതൊലി ടെസ്റ്റ് ചെയാറാണ് പതിവ്. പാണ്ട് പകരുന്ന രോഗമോ മാറാ രോഗമോ മറ്റൊരു അസുഖത്തിന്റെ ലക്ഷണമോ അല്ല. ലളിതമായി പറഞ്ഞാല്‍ പാണ്ട് ത്വക്ക് രോഗം മാത്രമാണ്. പ്രത്യക്ഷത്തില്‍ കാണുന്ന ഒരു അസ്വസ്ഥത മാത്രമെ പാണ്ടിനുള്ളൂ. ആശങ്കപ്പെടേണ്ട സാഹചര്യം പാണ്ടിനില്ല. കൂടാതെ പാണ്ടിന് നിലവില്‍ ചികിത്സാ സംവിധാനവുമുണ്ട്.
vitiligo-is-curable-all-mediacl-info-about-vitiligo1212
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."