വെള്ളക്കെട്ട്: സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നു മേയര്‍
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നു മേയര്‍ സൗമിനി ജെയിന്.
നഗരത്തിലെ പ്രധാന കനാലുകളില്‍ ഒന്നായ പേരണ്ടൂര്‍ കനാലിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ പ്രൈസ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കണമെന്നു സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏപ്രില്‍ മാസം മുഴുവനും സോഫ്റ്റ് വെയര്‍ തകരാറിലായിരുന്നതിനാല്‍ എസ്റ്റിമേറ്റ് അപ്ലോഡ് ചെയ്യാന്‍ സാധിക്കാതിരുന്നത് കാന ശുചിയാക്കലിനെ ഗുരുതരമായി ബാധിച്ചു. മാര്‍ച്ച് ആദ്യ വാരത്തില്‍ തന്നെ ചെറുകാനകള്‍ ശുചിയാക്കിയെങ്കിലും പേരണ്ടൂര്‍ കനാല്‍ ശുചിയാക്കാന്‍ വൈകിയതിനാലാണ് നഗരത്തില്‍ ഇത്ര വലിയ വെള്ളക്കെട്ട് ഉണ്ടായത്.
മുഖ്യമന്ത്രിയേയോ വകുപ്പു മന്ത്രിയെയോ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ യാതൊരു നീക്കവും ഉണ്ടായില്ല. ഇതാണ് നഗരത്തില്‍ ഇത്ര വലിയ വെള്ളക്കെട്ടുണ്ടാകാന്‍ കാരണമെന്നും മേയര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."