ജനാധിപത്യത്തിനുവേണ്ടി പ്രതിഷേധം: ഹോങ്കോങ്ങിലെ തെരുവുകള്‍ യുദ്ധക്കളം
വിക്ടോറിയ സിറ്റി: ഹോങ്കോങ്ങില്‍ ജനാധിപത്യം ആവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപകമാകുന്നു. ഇന്നലെയും കഴിഞ്ഞ ദിവസവുമായി പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ നടപടിയുമായി പൊലിസും രംഗത്തെത്തി.പ്രതിഷേധക്കാര്‍ക്കുനേരെ പൊലിസ് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു.
പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബുകളും കല്ലുകളുമായി പൊലിസിനെ നേരിട്ടതോടെ തെരുവുകള്‍ യുദ്ധക്കളമായി. പൊലിസിന്റെ നിരോധന ഉത്തരവ് ലംഘിച്ച് ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ തെരുവുകള്‍ കൈയടക്കുകയായിരുന്നു.
ചൈനയുടെ നിയന്ത്രണത്തില്‍നിന്നും മോചനമാവശ്യപ്പെട്ടാണ് ഹോങ്കോങ്ങില്‍ ജനാധിപത്യവാദികള്‍ പ്രക്ഷോഭം നടത്തുന്നത്. നിലവില്‍ ഈ ആവശ്യത്തോടൊപ്പം മുന്‍പു നടന്ന പ്രതിഷേധങ്ങളില്‍ സമരക്കാര്‍ക്കെതിരേ പൊലിസ് നടത്തിയ അതിക്രമങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യമുയര്‍ത്തുന്നുണ്ട്.
അതേ സമയം ഹോങ്കോങ്ങില്‍ ജനാധിപത്യവാദികള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ ബ്രിട്ടന് അനുകൂല മുദ്രാവാക്യവും. ഹോങ്കോങ്ങിന്റെ പതാകയ്ക്കൊപ്പം ബ്രിട്ടന്റെ പതാകയും ഉയര്‍ത്തിയായിരുന്നു പ്രതിഷേധങ്ങള്‍.
1997ല്‍ ഹോങ്കോങ് ചൈനയുടെ കീഴിലേക്കു തിരികെപ്പോകാനിടയായി കരാര്‍ ഒഴിവാക്കാന്‍ ചൈനയോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ഥിച്ച് ബ്രിട്ടന് എംബസിക്കു മുന്നിലും പ്രതിഷേധക്കാരെത്തി. എന്നാല്‍, ഒരു രാജ്യം, രണ്ടു സിസ്റ്റം എന്ന നിലപാടില്‍ ചൈന ഉറച്ചുനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."