സമസ്ത: പൊതുപരീക്ഷാ ഫലം
വയനാട് ജില്ല
കല്‍പ്പറ്റ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മെയ് 6,7 തിയതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ജില്ലയില്‍ 94.23 ശതമാനം വിജയം. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു പരീക്ഷകളില്‍ യഥാക്രമം 91.30, 96.93, 96.46, 92.59 ശതമാനം എന്നിങ്ങനെ വിജയം കൈവരിച്ചു. അഞ്ചാം ക്ലാസില്‍ 3678 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 3358 കുട്ടികളും ഏഴാം ക്ലാസില്‍ 2994 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 2902 കുട്ടികളും പത്താം ക്ലാസില്‍ 1243 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 1199 കുട്ടികളും പ്ലസ്ടു പരീക്ഷയില്‍ 54 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 50 കുട്ടികളും വിജയിച്ചു.അഞ്ചാം ക്ലാസില്‍ അഞ്ഞൂറില്‍ 484 മാര്‍ക്ക് നേടിയ ഇ. ഫാത്വിമ റന (തരുവണ കിഴക്കുമൂല മഅ്ദനുല്‍ ഉലൂം മദ്‌റസ), സി.കെ റുമാന ഇസ്സത് (വെള്ളമുണ്ട നൂറുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസ), പി. റിശാന ശറിന്‍ (തലപ്പുഴ പുത്തൂര്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ), എം.കെ ഫിലുവ (കല്‍പ്പറ്റ അമ്പിലേരി ബുസ്താനുല്‍ ഉലൂം മദ്‌റസ) എന്നിവര്‍ ജില്ലയില്‍ ഒന്നാം സ്ഥാനക്കാരായി. ഏഴാം ക്ലാസില്‍ എ. ഫാത്തിമ മിന്‍ഹാന (ഈസ്റ്റ് കെല്ലൂര്‍ നിബ്രാസുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസ), പി.കെ ശഹന ശറിന്‍ (മുട്ടില്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ) എന്നിവര്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. നാനൂറില്‍ 393 മാര്‍ക്കാണ് ഇവര്‍ നേടിയത്. നാനൂറില്‍ 379 മാര്‍ക്ക് നേടിയ എം. ജുബ്‌ന ശെറിന്‍ (കാക്കവയല്‍ ഹിദായത്തുല്‍ മുതഅല്ലിമീന്‍ മദ്‌റസ) പത്താം ക്ലാസിലും നാനൂറില്‍ 339 മാര്‍ക്ക് നേടിയ എം. നശ്മിയ (മാനന്തവാടി പുഴക്കല്‍ പാണ്ടിക്കടവ് തഹിയ്യത്തുല്‍ ഇസ്‌ലാം മദ്‌റസ) പ്ലസ്ടു തലത്തിലും ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. ജില്ലയില്‍ നടന്ന പൊതുപരീക്ഷയില്‍ 296 ഡിസ്റ്റിങ്ഷനും 1203 ഫസ്റ്റ് ക്ലാസും 1061 സെക്കന്റ് ക്ലാസും 4949 തേര്‍ഡ് ക്ലാസും ഉള്‍പ്പെടെ 7509 പേര്‍ വിജയിച്ചു.
കൊടക് ജില്ല
കൊടക്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ ജില്ലയില്‍ 89.39 ശതമാനം വിജയം. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു എന്നീ ക്ലാസുകളില്‍ യാഥാക്രമം 82.38, 94.21, 96.97, 96.55 എന്നിങ്ങനെയാണ് വിജയ ശതമാനം.
അഞ്ചാം ക്ലാസില്‍ 488 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 402 കുട്ടികളും ഏഴാം ക്ലാസില്‍ 363 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 342 കുട്ടികളും പത്താം ക്ലാസില്‍ 165 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 160 കുട്ടികളും പ്ലസ്ടു ക്ലാസില്‍ 58 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 56 കുട്ടികളും വിജയിച്ചു.
അഞ്ചാം ക്ലാസില്‍ 484 മാര്‍ക്ക് നേടിയ വീരാജ്‌പേട്ട ലശ്കര്‍ മുഹല്ല മൈസൂര്‍ തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസയിലെ ഷാഹിദിനാണ് ജില്ലയില്‍ ഒന്നാം റാങ്ക്. ഏഴാം ക്ലാസില്‍ വീരാജ്‌പേട്ട എടപ്പലം നജ്മുല്‍ഹുദാ മദ്‌റസയിലെ കെ.എ ഫാത്വിമ സഹല (377 മാര്‍ക്ക്), പത്താം ക്ലാസില്‍ മടിക്കേരി ഹാന്‍ഡ് പോസ്റ്റ്, കൊടലിപ്പേട്ട തജല്ലിയാത്ത് മദ്‌റസയിലെ എന്‍.ഐ മാഷിദ (347 മാര്‍ക്ക്), പ്ലസ്ടു തലത്തില്‍ വീരാജ്‌പേട്ട നുസ്‌റത്തുല്‍ ഉലൂം മദ്‌റസയിലെ വി.യു റഷീഖ (297 മാര്‍ക്ക്) എന്നിവര്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 11 ഡിസ്റ്റിങ്ഷനും 138 ഫസ്റ്റ് ക്ലാസും 132 സെക്കന്‍ഡ് ക്ലാസും 679 തേര്‍ഡ് ക്ലാസും ഉള്‍പ്പെടെ 960 വിദ്യാര്‍ഥികള്‍ വിജയിച്ചു.
നീലഗിരി ജില്ല
ഗൂഡല്ലൂര്‍: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ നീലഗിരി ജില്ലയില്‍ 96.78 ശതമാനം വിജയം. ജില്ലയില്‍ അഞ്ചാം ക്ലാസില്‍ 619 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 586 കുട്ടികളും (94.67%), ഏഴാം ക്ലാസില്‍ 485 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 478 പേരും (98.56%), പത്താം ക്ലാസില്‍ 244 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 241 കുട്ടികളും (98.77%), പ്ലസ്ടു പരീക്ഷയില്‍ 19 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ 18 കുട്ടികളും (94.74%) വിജയിച്ചു.
അഞ്ചാം ക്ലാസില്‍ 500ല്‍ 484 മാര്‍ക്ക് നേടി ഒ.കെ സയ്യിദ നഫീസത്തുല്‍ മിസ്‌രിയ്യ (പാടന്തറ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ) ജില്ലയില്‍ ഒന്നാമതെത്തി. ഏഴാം ക്ലാസില്‍ എസ് യാസിര്‍ അറാഫത്ത് (400ല്‍ 393 മാര്‍ക്ക്, ചെമ്പാല ഗൂഡല്ലൂര്‍ യതീംഖാന മദ്‌റസ), പത്താം ക്ലാസില്‍ എ ഫാത്തിമ സഹ്‌ല (ഗൂഡല്ലൂര്‍ ടൗണ്‍ മഅ്ദനുല്‍ ഉലൂം മദ്‌റസ), എ ജസീറ (ദേവര്‍ഷോല ബസാര്‍ ഹദ്‌യുറസൂല്‍ മദ്‌റസ) എന്നിവര്‍ ഒന്നാം സ്ഥാനക്കാരായി. നാനൂറില്‍ 336 മാര്‍ക്കാണ് ഇരുവരും നേടിയത്.
നാനൂറില്‍ 301 മാര്‍ക്ക് നേടിയ എ.എ ഫാത്വിമ ഹന്ന (പാക്കണ നൂറുല്‍ഹുദാ മദ്‌റസ) ജില്ലയില്‍ പ്ലസ്ടു തലത്തില്‍ ഒന്നാം സ്ഥാനക്കാരിയായി. ജില്ലയില്‍ നടന്ന പൊതുപരീക്ഷയില്‍ 61 ഡിസ്റ്റിങ്ഷനും 260 ഫസ്റ്റ് ക്ലാസും 209 സെക്കന്‍ഡ് ക്ലാസും 793 തേര്‍ഡ് ക്ലാസും ഉള്‍പ്പെടെ 1323 പേര്‍ വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."