കരിഞ്ചോല ദുരന്തം: യു.ഡി.എഫ് ഉപരോധ സമരം നടത്തി
താമരശേരി: കരിഞ്ചോല ദുരന്തത്തിന് കാരണമായ നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയ പഞ്ചായത്ത് ഭരണ സമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കട്ടിപ്പാറ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. നൂറോളം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ ആരംഭിച്ച ഉപരോധ സമരം ഉച്ചക്ക് 11 വരെ നീണ്ടുനിന്നു. കരിഞ്ചോല ദുരന്തത്തിനിടയാക്കിയത് മലമുകളിലെ നിര്‍മാണ പ്രവൃത്തിയാണെന്നും,നിര്‍മാണ പ്രവൃത്തിക്ക് അനുമതി തേടി കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിക്ക് താന്‍ കത്തുനല്‍കിയിരുന്നുമെന്നുമുള്ള സ്ഥലമുടമ അബ്ദുല്‍ ലത്തീഫിന്റെ മൊഴി ദുരന്തത്തെ കുറിച്ച് അന്വേഷിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു സമരം.
റിപ്പോര്‍ട്ട് നേരത്തെ സുപ്രഭാതം പുറത്ത് വിട്ടിരുന്നു. ഉപരോധ സമരത്തിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി നാസര്‍ എസ്റ്റേറ്റ്മുക്ക് നിര്‍വഹിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കുന്നതിന് പകരം കുറ്റക്കാരെ രക്ഷിക്കുന്ന തരത്തിലാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യാത്തത് ഇരകളോട് കാണിച്ച ക്രൂരതയാണെണെന്നും അദ്ദേഹം വ്യക്തമാക്കി. നൂറോളം വരുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിന്റെ പ്രധാന കവാടത്തിന് മുന്‍പില്‍ കുത്തിയിരുന്ന് സമരം ചെയ്തതിനെ തുടര്‍ന്ന് ഓഫിസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അകത്തേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് 10.45 ഓടെ താമരശേരി എസ്.ഐ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സമരത്തിന് നേതൃത്വം നല്‍കിയ യു.ഡി.എഫ് നേതാക്കളായ പ്രേംജി ജയിംസ്, അനില്‍ ജോര്‍ജ്, സലിം പുല്ലടി, ജാസില്‍ പുതുപ്പാടി, അലി ചമല്‍, അബിന്‍ യു.കെ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സമരം അവസാനിച്ചത്. നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കട്ടിപ്പാറ ടൗണിലും,അറസ്റ്റ് ചെയ്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ താമരശേരിയിലും പ്രകടനം നടത്തി.
പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ ഒ.കെ.എം കുഞ്ഞി അധ്യക്ഷനായി. കെ.കെ ഹംസ ഹാജി, മുഹമ്മദ് മോയത്ത്, പ്രേംജി ജയിംസ്, ഹാരിസ് അമ്പായത്തോട്, അഡ്വ. ബിജു കണ്ണന്തറ, അനില്‍ ജോര്‍ജ്, സലീം പുല്ലടി, കുഞ്ഞാലി ചമല്‍, എന്‍.ഡി ലൂക്ക, അഷ്‌റഫ് പൂലോട്, ബാബു, ഷാഹിം ഹാജി, ഷമീര്‍ മോയത്ത്, റംല ഒ.കെ.എം കുഞ്ഞി, സലാം കോളിക്കല്‍, ബെന്നി പി. ജോസ്, ബാലന്‍ അമ്പായത്തോട്, ബിജീഷ് കട്ടിപ്പാറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."