HOME
DETAILS
MAL
മത്തിയാണ് താരം
backup
June 13 2017 | 21:06 PM
സുല്‍ത്താന്‍ ബത്തേരി: സാധരണക്കാരുടെ ഇഷ്ട മത്സ്യമായ മത്തിയുടെ വില കുതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 50 രൂപയില്‍ നിന്നു വില ഉയര്‍ന്നത് 140ലേക്ക്. മത്തിയുടെ ലഭ്യത കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഒരു മാസത്തിന്നിടെ 200 ശതമാനത്തോളമാണ് മത്തിയുടെ വിലയില്‍ വര്‍ധനവ് ഉണ്ടായത്. ട്രോളിങ് നിരോധനത്തിന് മുന്‍പ് വില ഇരട്ടിയായി വര്‍ധിച്ച സ്ഥിതിക്ക് ട്രോളിങ് നിരോധനത്തോടെ മത്തിക്ക് വില ഇനിയും ഉയരുമെന്നാണ് സൂചന. ജില്ലിയിലേക്ക് മത്തിയെത്തുന്നത് പ്രധാനമായും കോഴിക്കോട് കടപ്പുറത്ത് നിന്നാണ്.
കോഴിക്കോട് കടപ്പുറവുമായി ബന്ധപ്പെട്ട് മത്സ്യബന്ധന മേഖലയില്‍ മത്തിയുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."