വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്കെതിരേ നടപടി വേണം
തിരുവമ്പാടി: ഓരോ മതസമൂഹവും തുടര്‍ന്നു പോരുന്ന ആചാരാനുഷ്ഠാനങ്ങളെ അവഹേളിക്കാനും വിശ്വാസങ്ങളെ കടന്നാക്രമിക്കാനും നടത്തുന്ന ആസൂത്രിത നീക്കങ്ങളെ ചെറുത്ത് തോല്‍പിക്കണമെന്നും ഇതിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരേ നടപടി വേണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത കമ്മിറ്റി ആവശ്യപ്പെട്ടു.
കുമ്പസാരം എന്നത് കത്തോലിക്ക തുടക്കം മുതല്‍ പരിപാവനമായി കരുതുന്ന കൂദാശയാണ്. കുമ്പസാരത്തെ അപമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിവേഷമുള്ള വിജ്ഞാന കൈരളിയില്‍ നടത്തിയ ശ്രമം അപലപനീയമാണ്. വിജ്ഞാനകൈരളി പത്രാധിപരുടെ വികല ബുദ്ധിയില്‍ ഉദിച്ച കാര്യങ്ങള്‍ ഭാവി തലമുറക്ക് പകര്‍ന്ന് നല്‍കാന്‍ നടത്തുന്ന നീക്കത്തെ അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ അടിയന്തിര നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈന്ദവ വിശ്വാസികള്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആചാരങ്ങളെ ഇല്ലാതാക്കാന്‍ നടത്തുന്ന നീക്കം മതവിശ്വാസികളുടെ സ്വതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. മത വിശ്വാസങ്ങളില്‍ ആവശ്യമില്ലാത്ത ഇടപെടല്‍ നടത്തി രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ബേബി പെരുമാലില്‍ അധ്യക്ഷനായി. ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, അനീഷ് വടക്കേല്‍, ഡോ. ചാക്കോ കാളംപറമ്പില്‍, തോമസ് മുണ്ടപ്ലാക്കല്‍, ബബി കിഴക്കേഭാഗം, ബെന്നി ജോണ്‍ എടത്തില്‍, ജോസ് കുന്നേല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."