HOME
DETAILS

മിച്ചഭൂമി വിവാദം: മുഖംതിരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

  
backup
October 31 2018 | 06:10 AM

%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%ae%e0%b5%81%e0%b4%96%e0%b4%82%e0%b4%a4%e0%b4%bf

മുക്കം: തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസിനെതിരേ ഉയര്‍ന്ന മിച്ചഭൂമി വിവാദം കണ്ടില്ലെന്നു നടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. സംഭവത്തില്‍ ഏറെ പ്രതിരോധത്തിലായ എം.എല്‍.എയ്ക്കും സി.പി.എമ്മിനും ഇതു വലിയ ആശ്വാസമാണു നല്‍കുന്നത്. മിച്ചഭൂമി കൈവശം വയ്ക്കാന്‍ എം.എല്‍.എക്ക് റവന്യൂ അധികൃതര്‍ ഒത്താശ ചെയ്തുകൊടുത്തതായും മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ നിര്‍ദേശം റവന്യൂ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ 25ന് പുറത്തുവന്നിരുന്നു. ഇതിനെതിരേ യു.ഡി.എഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരിനൊരു എം.എല്‍.എ ഓഫിസ് മാര്‍ച്ച് നടത്തിയതൊഴിച്ചാല്‍ കാര്യമായ പ്രതിഷേധങ്ങളൊന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല.
കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബി.ജെ.പി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ തുടങ്ങി മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും മിച്ചഭൂമി വിവാദത്തില്‍ മൗനം പാലിക്കുകയാണ്. ഭരണപക്ഷ എം.എല്‍.എക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ റവന്യൂ മന്ത്രി ഇടപെട്ട് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടു പോലും പ്രതിപക്ഷ പാര്‍ട്ടികളുടെ ജില്ലാ നേതൃത്വങ്ങളും സംഭവമറിഞ്ഞ മട്ടില്ല.
പി.വി അന്‍വര്‍ എം.എല്‍.എയുടെ വിവാദമായ കക്കാടംപൊയിലിലെ പാര്‍ക്ക് വിഷയത്തില്‍ യു.ഡി.എഫ് ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതിയുടെ എതിര്‍പ്പിനെ മറികടന്നു പോലും നിരന്തര സമരങ്ങള്‍ നടത്തിയ യു.ഡി.എഫ് ജില്ലാ നേതൃത്വമാണു തിരുവമ്പാടി എം.എല്‍.എ വിഷയത്തില്‍ അനങ്ങാപാറ നയം സ്വീകരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ എം.എല്‍.എക്കെതിരേ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിട്ടും രണ്ടുവരി പ്രസ്താവന ഇറക്കാന്‍ പോലും ഇതുവരെ ജില്ലാ നേതൃത്വങ്ങളോ കീഴ്ഘടകങ്ങളോ തയാറായിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്തു സി.പി.എമ്മിനും ഇടതുപക്ഷത്തിനുമെതിരേ പ്രയോഗിക്കാന്‍ നല്ലൊരു ആയുധം കിട്ടിയിട്ടും അതു രാഷ്ട്രീയമായി പ്രയോജനപ്പെടുത്താത്ത നേതൃത്വങ്ങള്‍ക്കെതിരേ അണികളില്‍ അമര്‍ഷവും ഉടലെടുത്തിട്ടുണ്ട്. ചിലര്‍ ഇതു സോഷ്യല്‍ മീഡിയകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം മേഖലയില്‍ മിച്ചഭൂമിയിലും തോട്ടഭൂമിയിലും പ്രവര്‍ത്തിക്കുന്ന അനധികൃത നിര്‍മാണ, ഖനനങ്ങള്‍ക്കെതിരേ നടപടി വന്നാല്‍ അതു തങ്ങളെയും ബാധിക്കുമെന്ന ഭയമാണ് കൊടിയത്തൂരില്‍ യു.ഡി.എഫിനെ സമരത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago