എ.ടി.എം കവര്‍ച്ചാ കേസ്:പ്രതിയുടെ മൊഴി അന്വേഷണത്തെ ബാധിക്കുന്നു
ചെങ്ങന്നൂര്‍: എ.ടി.എം കവര്‍ച്ചാ കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന ചെങ്ങന്നൂര്‍ ആലാ പെണ്ണുക്കര ഇടയിലേത്ത് വീട്ടില്‍ സുരേഷ്കുമാര്‍(37) പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അടിക്കടി മൊഴി മാറ്റുന്നത് അന്വേഷണത്തെ ബാധിക്കുന്നു.
ചെങ്ങന്നൂര്‍ എസ്.ഐ എം. സുധിലാലിന്റെ നേതൃത്വത്തിലാണ് ഇയാളെ ചോദ്യം ചെയ്തു വരുന്നത്.പ്രതിയുടെ മൊഴി മാറ്റം പോലീസിനെ കുഴക്കുന്നുണ്ട്. ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ താനാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം അറുത്തുമാറ്റിയത് എന്നാണ് പോലീസിന് നല്കിയ മൊഴി. എന്നാല്‍ പിന്നീട് താന്‍ വഴികാട്ടിയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്നവരാണ് എടിഎം അറുത്ത് മാറ്റിയതെന്നും മൊഴി മാറ്റി. ഇതോടെ തുടര്‍ച്ചയായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുകയാണ് പോലീസ് ഇപ്പോള്‍ ചെയ്യുന്നത്. വരും ദിവസങ്ങളില്‍ വിരലടയാള വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം തേടും. ഇന്നലെ സുരേഷുമായി അന്വേഷണ സംഘം കൂടുതല്‍ തെളിവെടുപ്പു നടത്തി.
കവര്‍ച്ചക്കായി സംഘം കടന്നുപോയ വഴികളിലൂടെയും വിശ്രമിച്ച സ്ഥലങ്ങളിലും പ്രതിയുമായി സഞ്ചരിച്ചു. എപ്രില്‍ 24ന് ചെറിയനാട്ടെ എടിഎം കവര്‍ച്ചയ്ക്ക് മുന്‍പ് രാത്രി 1.15ന് സംഘം ചെങ്ങന്നൂരില്‍ എത്തിയിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്റ്റാന്റിലെ കടയില്‍ നിന്നും ചായയും ഭക്ഷണവും കഴിച്ചു. പുലര്‍ച്ചെ 2.50നാണ് കവര്‍ച്ചാ സംഘം ചെറിയനാട് എടിഎമ്മില്‍ എത്തുന്നത്.ഇവിടെ കവര്‍ച്ച നടത്തി 3.04 ഓടെ ഇവിടെനിന്നും മാന്നാര്‍ തിരുവല്ല വഴി ആലപ്പുഴയിലെത്തി. 4.48നാണ് മാരാരിക്കുളത്ത് കവര്‍ച്ചാശ്രമം നടത്തിയത്.
ഓട്ടോറിക്ഷാക്കാരന് സംശയം തോന്നിയതോടെ ഇവിടെ നിന്നും രക്ഷപെട്ട സംഘം എറണാകുളത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ചെറിയനാട്ടെ എടിഎം കവര്‍ച്ചയുടെ അന്വേഷണം നടക്കുന്നതിനിടയില്‍ മെയ് 26ന് തിരുവനന്തപുരം കഴക്കൂട്ടത്തെ എടിഎമ്മിലും സംഘം കവര്‍ച്ച നടത്തി.ചെറിയനാട്ടുനിന്ന് 3.69 ലക്ഷവും കഴക്കൂട്ടത്തുനിന്ന് 10.18 ലക്ഷവുമാണ് കവര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."