ഗൈനക്കോളജിസ്റ്റുമാരുടെ കുറവ്: ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധം
സുല്‍ത്താന്‍ ബത്തേരി: താലൂക്ക് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ആവശ്യത്തിന് ഗൈനക്കോളജിസ്റ്റുമാരില്ലാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. ഇത് ഇവിടെയെത്തുന്ന ഗര്‍ഭിണികളെയും ആശുപത്രി ജീവനക്കാരെയും ഒരുപോലെയാണ് ദുരിതത്തിലാക്കുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ആശുപത്രിയില്‍ ഗൈനക്ക് ഒ.പി പ്രവര്‍ത്തിക്കുന്നത്. ഈ ദിവസങ്ങളില്‍ 200ലേറെ ഗര്‍ഭിണികള്‍ ഇവിടെ പരിശോധനക്കായി എത്തുന്നുമുണ്ട്. എന്നാല്‍ ഇവിടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒരു ഗൈനക്കോളജിസ്റ്റ് മാത്രമാണുള്ളത്. അതിനാല്‍ തന്നെ ഇവിടെയെത്തുന്നയെല്ലാവരെയും ഒരു ഡോക്ടര്‍ക്കുതന്നെ പരിശോധിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ഇതോടെ ചൊവ്വാഴ്ച ടോക്കണ്‍ 70ആയി നിജപ്പെടുത്തി അധികൃതര്‍ ബോര്‍ഡുംവച്ചു. ഇത് കാരണം കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയില്‍ എത്തി ഡോക്ടറെകാണാതെ തിരികെപ്പോയവര്‍ക്ക് ഇന്നലെ വന്നിട്ടും ടോക്കണ്‍ ലഭിച്ചില്ല. ഇതോടെ ഗര്‍ഭിണികളുടെ കൂടെവന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എല്ലാവരെയും പരിശോധിക്കാതെ പ്രതിഷേധമവസാനിപ്പിക്കില്ലന്ന നിലപാടുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. തുടര്‍ന്ന് രാവിലെ പത്തോടെ ആശുപത്രി സൂപ്രണ്ട് എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.
പരിശോധനക്കായി എത്തിയ എല്ലാഗര്‍ഭിണികളെയും പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
അതേ സമയം നിലവിലുണ്ടായിരുന്ന രണ്ട് ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍മാരില്‍ ഒരാള്‍ തുടര്‍പഠനവുമായി പോയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഇതിനുപരിഹാരം കാണാന്‍ ബന്ധപ്പെട്ടവരെ രേഖാമൂലം വിവരം അറിയിച്ചിട്ടുണ്ടന്നും സൂപ്രണ്ട് അറിയിച്ചു.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട, തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ചേരമ്പാടി എന്നിവിടങ്ങളില്‍ നിന്നടക്കം ഗര്‍ഭിണികള്‍ ഇവിടെയെത്തിയാണ് ചികിത്സതേടുന്നത്. പലരും റൂം വാടകക്കെടുത്ത് പുലര്‍ച്ചെ മുതല്‍ ക്യൂനിന്നാണ് ടോക്കണെടുക്കുന്നത്. അതിനാല്‍ തന്നെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്ളവര്‍ രാവിലെ എത്തുമ്പോഴേക്കും ആശുപത്രിപരിസരം തിരക്കുകാരണം നിറഞ്ഞിട്ടുണ്ടാവും. നിലവില്‍ ആശുപത്രിയിലെത്തുന്ന ഗര്‍ഭിണികളുടെ എണ്ണം നോക്കിയാല്‍ ചുരുങ്ങിയത് നാലു ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍മാര്‍വേണം.
ഈ സ്ഥാനത്താണ് ഒരാള്‍തന്നെ പരിശോധനയും ഇതിനിടയില്‍ പ്രസവമടക്കം കൈകാര്യം ചെയ്യേണ്ടിവരുന്നത്. ഡോക്ടര്‍മാരില്ലാത്തത് പലപ്പോഴും ഗര്‍ഭിണികള്‍ക്കൊപ്പമെത്തുന്നവരും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റത്തിനുവരെ കാരണമാകാറുണ്ട്. ഇതുപിന്നീട് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുന്നതിലേക്കും എത്തിക്കുന്നു. പക്ഷെ താല്‍ക്കാലികമായി മാത്രം പ്രശ്‌നപരിഹാരം കാണാനാണ് അധികൃതര്‍ അപ്പപ്പോള്‍ ശ്രമിക്കുന്നത്.
ആവശ്യത്തിന് ഗൈനക്കോളജിസ്റ്റുകളെ നിയമിച്ച് പ്രശ്‌നത്തിന് ശാശ്വതമായി പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതിന്റെ കുഴപ്പാണ് ഈ അവസ്ഥയക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."