HOME
DETAILS

2015: വൈക്കത്തിന് നഷ്ടങ്ങളും നേട്ടങ്ങളും ഒരുപോലെ

  
backup
August 03 2016 | 21:08 PM

2015-%e0%b4%b5%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82

കോട്ടയം:  പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് വൈക്കത്തുകാര്‍ നോക്കിക്കാണുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഫയര്‍ സ്റ്റേഷന്‍ ആരംഭിച്ചതാണ്. ഫയര്‍ സ്റ്റേഷനു വേണ്ടി അടിസ്ഥാന സൗകര്യങ്ങളൊരുക്കി നാട്ടുകാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഫയര്‍ സ്റ്റേഷന്‍ നാടിന് സമര്‍പ്പിക്കപ്പെട്ടത്.
താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന വികസന ജോലികള്‍ മറ്റൊരു നേട്ടമാണ്. വൈക്കം സത്യഗ്രഹസ്മൃതി ഉദ്യാനവും ബിനാലെയിലെ മണിയുമെല്ലാം നഗരത്തിനെ വര്‍ണാഭമാക്കി. സത്യഗ്രഹ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ പടിഞ്ഞാറെ നടയിലെ കിണര്‍ നിയമ പോരാട്ടത്തിലൂടെ നഗരസഭയ്ക്ക് ലഭ്യമായതും 2015ന്റെ നേട്ടങ്ങളാണ്. കോടികള്‍ മുടക്കി കോവിലകത്തുംകടവ് മാര്‍ക്കറ്റില്‍ പണികഴിപ്പിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നത് വൈക്കത്തിന്റെ വികസന മുരടിപ്പിന്റെ നേര്‍ക്കാഴ്ചയായി ഇന്നും നിലനില്‍ക്കുന്നു. നഗരസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നതും കോണ്‍ഗ്രസിന്റെ വമ്പന്‍മാരെല്ലാം തോറ്റമ്പിയും അപ്രതീക്ഷിതമായി ഇടതുമുന്നണി നഗരസഭ ഭരണം പിടിച്ചതും 2015ലെ സംഭവവികാസങ്ങളാണ്.
ചെമ്പില്‍ ജോണിന്റെ നിര്യാണം നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ വൈക്കത്തിന് ഒരു നഷ്ടമാണ് സമ്മാനിച്ചത്. കഥകളുടെ ലോകത്ത് വൈക്കത്തിന്റെ പെരുമ എപ്പോഴും നിലനിര്‍ത്തുവാന്‍ ജോണിന് കഴിഞ്ഞിരുന്നു. എസ്.പി മനോഹരന്റെ നിര്യാണവും നാടിനെ നൊമ്പരത്തിലാഴ്ത്തി. ഔദ്യോഗിക ജീവിതത്തോടൊപ്പം കലാ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെല്ലാം നിറഞ്ഞുനിന്ന എസ്.പി കാര്‍ഷികരംഗത്ത് നാടിന്റെ പ്രചോദനമായിരുന്നു.
പുതുവര്‍ഷപുലരി ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. ഡിവൈ.എസ്.പി ഓഫീസ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു എന്നതാണ് ഏറ്റവും പ്രധാനം. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് പുനഃസ്ഥാപിക്കുമെന്നു പറയുന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. നേരേകടവ് ജെട്ടിയില്‍ പാലം വരുമെന്ന പ്രഖ്യാപനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും 2016ല്‍ ഇതിനു തുടക്കമാവുമെന്നാണ് അറിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago