HOME
DETAILS
MAL
കൊട്ടിയൂരിലേക്കുള്ള ഇളനീര്‍ കാവുകള്‍ പുറപ്പെട്ടു
backup
June 13 2017 | 22:06 PM
കുറ്റ്യാടി: കൊട്ടിയുര്‍ ക്ഷേത്രത്തിലേക്കുള്ള ഇളനീര്‍ കാവുകള്‍ കുറ്റ്യാടി മേഖലയിലെ വിവിധ കഞ്ഞിപ്പുരകളില്‍ നിന്ന് ഇന്നലെ രാവിലെയോടെ പുറപ്പെട്ടു.
നാല്‍പ്പത്തിയഞ്ച് ദിവസത്തെ വൃതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് വിവിധസംഘങ്ങള്‍ ഇളനീര്‍ കുലകളുമായി യാത്രപുറപ്പെട്ടത്. 16ന് ഈ സംഘം കൊട്ടിയുരില്‍ എത്തിയതിനുശേഷം 17നാണ് കൊട്ടിയൂര്‍ ഉല്‍സവത്തിന്റെ പ്രധാന ചടങ്ങായ ഇളനീരാട്ടം നടക്കുക.
ഈ സംഘത്തോടൊപ്പം ജാതിയൂരില്‍ നിന്നുള്ള എണ്ണ തണ്ടാനും കൊട്ടിയൂരിലേക്ക് യാത്ര തിരിക്കും. ഉത്സവാരംഭത്തില്‍ കൊട്ടിയൂരിലേക്ക് തീ കൊണ്ടുപോകുന്നതും കായക്കൊടി ജാതിയൂര്‍ മഠം ശിവക്ഷേത്രത്തില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."