ചൂഷണം: കച്ചവട ലോബിക്കെതിരേ പരിശോധന കര്‍ശനമാക്കും- മന്ത്രി
കോഴിക്കോട്: മായം കലര്‍ത്തിയും അധികവില ഈടാക്കിയും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന കച്ചവട ലോബിക്കെതിരേ പരിശോധന കര്‍ശനമാക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി പി. തിലോത്തമന്. കുന്ദമംഗലം കാരന്തൂരില്‍ നിര്‍മിച്ച ജില്ലാ ഉപഭോക്തൃ തര്‍ക്ക-പരിഹാര ഫോറം ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം.
ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. എം.കെ രാഘവന് എം.പി, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, ഗ്രാമ പഞ്ചായത്തംഗം പടാളിയില്‍ ബഷീര്‍, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഢി, ഉപഭോക്തൃ തര്‍ക്ക-പരിഹാര കമ്മിഷന് പ്രസിഡന്റ് വി.വി ജോസ്, ടി.വി ബാലന്, ഖാലിദ് കിളിമുണ്ട, എന്‍.വി ബാബുരാജ്, മുക്കം മുഹമ്മദ്, എം.കെ ഇമ്പിച്ചിക്കോയ, സി.പി ഹമീദ്, നജീം പാലക്കണ്ടി, എന്‍. സതീഷ് ബാബു, അഡ്വ. വി. പ്രിയ, ജോയി വളവില്‍, അഡ്വ. മോഹന്‍കുമാര്‍, ഉപഭോക്തൃ ഫോറം പ്രസിഡന്റ് റോസ് ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."